-- കെ. ജി. നായർ - ലക്ഷ്മി. ജി. നായർ
2006 ഏപ്രിൽ മാസത്തിൽ ഞാൻ ജോലി ചെയ്തിരുന്ന I.O.C എന്ന സ്ഥാപനത്തിൽ നിന്നും വിരമിച്ചതിനുശേഷം വിവേകാനന്ദ ട്രാവൽസ്, കോഴിക്കോട് എന്ന ടൂർ ട്രാവൽസിന്റെ കൂടെ അനേകം തീർത്ഥയാത്രകൾ ചെയ്യുന്നതിനുളള ഭാഗ്യം എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും സാക്ഷാൽ ജഗദീശ്വരന്റെ കടാക്ഷം കൊണ്ട് അനുഭവിച്ചറിയുവാൻ സാധിച്ചു. മേൽപറഞ്ഞ ട്രാവൽസിന്റെ കൂടെയും അല്ലാതെയും അനേകം picnic ടൂറുകളും തീർത്ഥയാത്രകളും ചെയ്യുവാനുള്ള ഭാഗ്യവും ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കൂടുതലും കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ആണ് അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇത്രത്തോളം തീർത്ഥയാത്രകൾ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സുപ്രധാനമായ കൈലാസ പർവ്വത പരിക്രമ യാത്ര ചെയ്യുന്നതിനുള്ള ഭാഗ്യവും അതിനുള്ള യോഗവും എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും ഉണ്ടായി. ഞങ്ങൾക്ക് ആദ്യമൊന്നും ഇങ്ങനെയുള്ള യാത്രകളെപറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. ഓരോരോ യാത്രകൾ പോയിട്ട് അതിന്റെ അറിവും മറ്റുള്ളവരിൽ നിന്നു കിട്ടുന്ന അറിവും വെച്ച് ഞങ്ങൾ വളരെയധികം ചിന്തിച്ചുതുടങ്ങി. കൈലാസം എന്നു പറയുന്ന ദേവഭൂമിയിലേക്ക് ഒന്ന് കാല് കുത്തണം, തൊട്ടു നമസ്കരിക്കണം, അവിടെ നിന്നുള്ള അനുഗ്രഹം കിട്ടണം എന്ന് എപ്പോഴും മനസ്സിനുള്ളിൽ പറയുവാൻ തുടങ്ങി. അതിനെ പറ്റി ആലോചിച്ച് 2008 ൽ വിവേകാനന്ദ ട്രാവൽസിന്റെ തൃശൂർ ഓഫീസിൽ പോയി മേൽപറഞ്ഞ യാത്രയെപറ്റി അന്വേഷിച്ചു. അവിടെ നിന്നുള്ള മറുപടി ആദ്യം തന്നെ കൈലാസയാത്രയ്ക്കു പോകുന്നതിനു പാസ്സ് പോർട്ട് വേണം എന്നായിരുന്നു. ഹാർട്ട് കംപ്ലൈന്റ്റ് , ആസ്ത്മ മുതലായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. കൂടാതെ എട്ടു പാസ്സ് പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം എന്നും പറഞ്ഞു . അങ്ങിനെ പാസ്സ് പോർട്ടിനുള്ള അപേക്ഷ കൊടുത്തു. രണ്ടു മാസത്തോളം സമയമെടുത്തു പാസ്സ് പോർട്ട് കിട്ടുവാൻ. ഇതെല്ലാം കിട്ടി കഴിയുമ്പോളേക്കും 2009 ൽ പോകുന്നതിനുള്ള സമയം കഴിഞ്ഞു . പിന്നീട് 2010 ജനുവരി മാസത്തിൽ തന്നെ ട്രാവൽ ഏജൻസിയിൽ അപേക്ഷ കൊടുത്തു . പോകുന്ന തിയതി 14.06.2010 മുതൽ 03.07.2010 വരെ. 20 ദിവസത്തെ പ്രോഗ്രാമാണ് എന്ന് പറഞ്ഞു. ബുക്ക് ചെയ്തതിനുശേഷം ഓരോ ദിവസവും ഞങ്ങൾ എണ്ണി നീക്കികൊണ്ടിരിക്കും. മനസ്സിൽ പലപല വിചാരങ്ങൾ അടിഞ്ഞുകൂടും . പോകുന്നതിനു സാധിക്കുമോ , എന്തെങ്കിലും തടസ്സങ്ങൾ വരുമോ , അസുഖങ്ങൾ എന്തെങ്കിലും വന്നാൽ യാത്ര പോകുന്നതിനു സാധിക്കുമോ , പോയി കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക ഇങ്ങനെയുള്ള പലപല കാര്യങ്ങൾ മനസ്സിനുള്ളിൽ അലയടിച്ചുകൊണ്ടിരുന്ന ഒരു സമയം തന്നെ ആയിരുന്നു . എന്റെ കാര്യം മാത്രം ചിന്തിച്ചാൽ പോരാ എന്റെ ഭാര്യയുടെ കാര്യത്തിലും ചിന്തിക്കണം . രണ്ടുപേർക്കും ഒരേപോലത്തെ അവസ്ഥ തന്നെയായിരിക്കണം . പോയിക്കഴിഞ്ഞാൽ രണ്ടുപേർക്കും തിരിച്ചുവരാൻ സാധിക്കുമോ , രണ്ടുപേരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള കാര്യങ്ങളെപറ്റി ഒരേ ചിന്ത തന്നെ മനസ്സിൽ അലട്ടികൊണ്ടിരുന്നു . എന്തൊക്കെ വന്നാലും രണ്ടും കല്പിച്ച് യാത്രക്കുള്ള തയ്യാറടുപ്പ് തുടങ്ങി . കൈലാസ യാത്ര വളരെയധികം ക്ലേശകരം ആണെന്നും വളരെയധികം തണുപ്പും കഷ്ടപ്പാടും സഹിക്കേണ്ടിവരും എന്ന് പലരും കൈലാസ യാത്രയെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ നിന്ന് വായിച്ചറിയുവാൻ കഴിഞ്ഞു . എന്തു തന്നെ വന്നാലും സാക്ഷാൽ ജഗദീശ്വരൻ ഞങ്ങളെ അവിടെ എത്തിക്കും എന്നുള്ള വിശ്വാസത്തിൽ തന്നെ ഞങ്ങൾ മുന്നോട്ട് ഓരോ ദിവസവും തള്ളി നീക്കി .
യാത്ര പോകുന്നതിനു ഒന്നര മാസം ഉള്ളപ്പോൾ ഗുരുവായൂരിൽ മയൂര ഹോട്ടലിൽ വച്ച് യാത്ര പോകുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളെ പറ്റിയും മുൻകരുതലുകലെപറ്റിയും ഉള്ള വിശദീകരണങ്ങൾ പറഞ്ഞുതരുന്നതിനു വേണ്ടി വിവേകാനന്ദ ട്രാവൽസ് ഉടമ യാത്രയിൽ ബുക്ക് ചെയ്തിരിക്കുന്ന എല്ലാവർക്കും മേൽപറഞ്ഞ ഹോട്ടലിൽ എത്തിച്ചേരുന്നതിനു വേണ്ടി ലെറ്റർ അയച്ചത് ഞങ്ങൾക്കും കിട്ടുകയുണ്ടായി . അതുപ്രകാരം ഞങ്ങളും പ്രസ്തുത ചർച്ചയിൽ പങ്കെടുത്തു . വിവേകാനന്ദ ട്രാവൽസ് ഉടമ തന്നെയാണ് മേൽപറഞ്ഞ ചർച്ചയിൽ എല്ലാവർക്കും യാത്ര പോകുന്ന കാര്യങ്ങളെപറ്റി പറഞ്ഞു മസ്സിലാക്കിതന്നത് . മലയുടെ മുകളിൽ യാത്ര ചെയ്യുമ്പോൾ ശ്വാസം കിട്ടുന്നതിനും നടക്കുന്നതിനും മറ്റും യോഗ ചെയ്യണം . അതിനെ പറ്റി പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്തു . ഞങ്ങൾ കൈലാസം പോകാൻ തീരുമാനിച്ചപ്പോൾ തന്നെ യോഗയിലും നടത്തത്തിലും ശ്രദ്ധ വളരെയധികം ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ ദിവസം അടുത്തു .
14.06.2010 ഉച്ചയ്ക്ക് 2.10 നു പുറപ്പെടുന്ന മംഗള എക്സ്പ്രെസ്സിൽ തൃശ്ശൂരിൽ നിന്നും ഡൽഹിയിലേക്കു ഞങ്ങൾ രണ്ടുപേരും യാത്ര തിരിച്ചു. 16.06.2010 ൽ വൈകി ഡൽഹിയിൽ എത്തി. 17.06.2010 ൽ കാഠ്മണ്ഢുവിലേക്ക് വിമാനത്തിൽ യാത്ര പുറപ്പെട്ടു. വൈകിയിട്ട് എത്തിച്ചേർന്നു. 18.06.2010 ൽ കാഠ്മണ്ഢുവിലുള്ള പശുപതിനാഥ ക്ഷേത്രം, ബുദ്ധ നീല കണ്ഠ ക്ഷേത്രം മുതലായവ ദർശിച്ചുവന്നതിനു ശേഷം ഇവിടെ നിന്നും മുന്നോട്ടുള്ള യാത്ര സത്യം ടൂർ ട്രാവൽസിനെ ഏൽപിച്ചു. കാരണം കാഠ്മണ്ഢു കഴിഞ്ഞ് ചൈനയിലേക്ക് കടന്നാൽ അവിടെയുള്ള ഏജൻസിക്കു മാത്രമേ അവിടുത്തെ രീതികളെ പറ്റി മനസിലാക്കാനും മറ്റും കഴിയുകയുള്ളൂ. ചൈനീസ് ഭാഷ തന്നെയാണ് മുഖ്യ പ്രശ്നം. സത്യം ട്രാവൽസ് ഒരു വലിയ ബാഗും ഒരു ജാകെറ്റും തരും. ജാകെറ്റ് തിരിച്ചു പോരുമ്പോൾ മടക്കി കൊടുക്കണം. മേൽപറഞ്ഞ ബാഗിൽ നമ്മുടെ എല്ലാവിധ സാധനങ്ങളും വയ്ക്കണം. ലഗ്ഗേജ് എല്ലാം തന്നെ ട്രക്കിൽ ആണ് കൊണ്ടുപോകുക. ഷേർപ്പകൾ എന്നു പറയുന്ന ആൾക്കാർ ആണ് ലഗ്ഗേജ് കയറ്റുകയും ഇറക്കുകയും ചെയ്യുക. ബാഗും ജാക്കെറ്റും ഒരേ കളർ തന്നെയായിരിക്കും. ബാഗിന്റെ പുറത്ത് നമ്പർ എഴുതിയിട്ടുള്ളത് ഓർമയിൽ വയ്ക്കണം. പോകുന്ന സ്ഥലങ്ങളിൽ എല്ലാം നമ്പർ പ്രകാരമാണ് ബാഗ് കളക്റ്റ് ചെയ്യുക.
അങ്ങിനെ കാഠ്മണ്ഢുവിൽ നിന്നും യാത്ര ചെയ്തു ന്യാലത്ത് എത്തിച്ചേർന്നു. ഒരു കാറിൽ നാലുപേർ എന്ന തോതിലാണ് യാത്ര . ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ടയോട്ടോ ലാൻഡ് ക്രുസിയർ കാറിൽ ആണ് യാത്ര. ന്യാലത്തു നിന്നും യാത്ര ചെയ്തു സാഗയിൽ എത്തിച്ചേർന്നു . യാത്രാമദ്ധ്യേ ലാൽ ഗുലാ പാസ്, പെക്കുസോ തടാകം , ബ്രഹ്മപുത്ര നദി എന്നിവ കാണാൻ കഴിയും. സാഗയിൽ നിന്നും പര്യാംഗ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു . പര്യാംഗിൽ നിന്നും മാനസസരോവറിൽ എത്തി. പോകുന്ന വഴിയിൽ കൊച്ചു കൊച്ചു തടാകങ്ങളും വഴിയുടെ രണ്ടു ഭാഗത്തും പർവ്വതങ്ങളും കാണാം. യാത്രയിൽ ആദ്യത്തെ കൈലാസ ദർശനം കിട്ടുന്നത് മേൽപറഞ്ഞ മാനസസരോവറിൽ നിന്നാണ് . മാനസസരോവർ തടാകം മുഴുവനും ചുറ്റി വന്നതിനു ശേഷം തടാകത്തിൽ കുളിക്കുകയും കുപ്പികളിൽ തീർത്ഥം സംഭരിച്ച് വീട്ടിൽ കൊണ്ടുവരുന്നതിനായി വെക്കുകയും ചെയ്തു. മാനസസരോവറിൽ നിന്നും യാത്ര ചെയ്തു ഡർച്ചനിൽ എത്തി. ഡർച്ചനിൽ നിന്നും അഷ്ടപതിയിൽ എത്തിച്ചേർന്നു . അഷ്ടപതിയിൽ നിന്നാൽ കൈലാസവും അഷ്ടപതിയും ഒരുമിച്ചു ദർശനം കാണുവാൻ കഴിയും . മേൽപറഞ്ഞ ന്യാലം , സാഗ , പര്യാംഗ് , മാനസസരോവർ , ഡർച്ചൻ മുതലായ സ്ഥലങ്ങളിൽ താമസിക്കുന്നതിന് ഗസ്റ്റ് ഹൗസ് പോലെയുള്ള കെട്ടിടത്തിൽ ആണ്. സൗകര്യങ്ങൾ കുറവാണെങ്കിലും ലോഡ്ജോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഈ സ്ഥലങ്ങളിൽ ഉണ്ടാവില്ല. പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളത്തിനും വളരെയധികം ബുദ്ധിമുട്ടുതന്നെയാണ് . പ്രാഥമിക ആവശ്യങ്ങൾക്കെല്ലാം പേപ്പർ കൂടെ കരുതണം .
ഡർച്ചനിൽ നിന്നും ഷെർസോമിൽ എത്തി. ഷെർസോമുവരെ മാത്രമേ കാറുകൾക്ക് വരാൻ പറ്റുകയുള്ളൂ . അവിടെ നിന്നും വണ്ടികൾക്ക് മുന്നോട്ട് പോകുവാൻ കഴിയില്ല . ഷെർസോമിലാണ് യമദ്വാർ സ്ഥിതി ചെയ്യുന്നത് . യമദ്വാറിന്റെ ഉള്ളിൽ കൂടി കടന്ന് ചുറ്റും വലം വച്ച് നല്ലപോലെ പ്രാർത്ഥിച്ചിട്ടുവേണം മുന്നോട്ടു നീങ്ങുവാൻ . അതായത് യമനെ്റ അനുവാദം വാങ്ങിയ ശേഷം ദേവഭൂമിയിലേക്ക് കടക്കുകയാണ് .
കടന്നതിനുശേഷം പോയി തിരിച്ചു വരുന്നതുവരെയ്ക്കും യാതൊരുവിധത്തിലുള്ള ആപത്തുകളും സംഭവിക്കല്ലേ എന്ന് ഒന്നുകൂടി പ്രാർത്ഥിച്ച് മുന്നോട്ട് പതുക്കെ നീങ്ങി തുടങ്ങി . ഇവിടെനിന്നാണ് കൈലാസ പരിക്രമത്തിനു വേണ്ടിയുള്ള യാത്ര ആരംഭിക്കുന്നത് . പരിക്രമം നടത്തുന്നതിന് എല്ലാവർക്കും സാധിക്കാറില്ല . വളരെക്കുറച്ചു പേർക്കെ അതിനുള്ള യോഗം ഉണ്ടാവാറുള്ളൂ . ഞങ്ങൾ പോയ ഗ്രൂപ്പിൽ നിന്ന് വളരെക്കുറച്ചു പേർക്കേ പരിക്രമം നടത്തുന്നതിന് സാധിച്ചുള്ളൂ . എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും അതിനുള്ള യോഗം ഉണ്ടായി . യമദ്വാറിൽ നിന്ന് 52 കി. മീറ്റർ ദൂരം മൂന്നു ദിവസം കൊണ്ട് നടന്നു പരിക്രമം പൂർത്തിയാക്കണം . പരിക്രമം നടത്തുന്നതിന് പോകാൻ പറ്റാത്തവർ ഡർച്ചൻ ക്യാമ്പിലേക്കു തന്നെ തിരിച്ചു പോകാം . എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടാവും . ഞങ്ങളുടെ കൈവശം ഒരു ചെറിയ ബാഗും അതിൽ അത്യാവശ്യതിനുള്ള മരുന്നുകൾ , ബിസ്കറ്റ് , കശുവണ്ടി , മുന്തിരി , മിഠായി , ജൂസ് പാക്കറ്റ് , ചൂടുവെള്ളതിനുള്ള ഫ്ലാസ്ക് , ടോർച്ച് ഇത്രയും സാധനങ്ങൾ ചുമന്നു കൊണ്ട് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായാൽ അവിടെ നിന്നും ഒരു സഹായിയെ കൂടെ കിട്ടും . സഹായിയുടെ ചാർജ് ഞങ്ങൾ തന്നെ കൊടുക്കണം . മൂന്നു ദിവസവും മേൽപറഞ്ഞ സഹായി ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവും . ഞങ്ങളുടെ ബാഗ് പിടിക്കുന്നതിനും എവിടെയെങ്കിലും ഇരുന്നാൽ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനും മറ്റും ആണ് സഹായിയെ കൂട്ടുന്നത് . അങ്ങിനെ ഒന്നാമത്തെ ദിവസം നടന്നുനടന്ന് ദറാപുക്കിൽ താൽക്കാലികമായി ഉണ്ടാക്കിയ ടെന്റിൽ ആയിരുന്നു താമസം . ലൈറ്റ് , മറ്റു പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ ടെന്ടുകളിൽ ഉണ്ടാവില്ല . ടെന്റുകളിൽ ബെഡ് , കട്ടിൽ , രജായി , എന്നിവ ഉണ്ടാവും . വെള്ളവും ഭക്ഷണവും ഷേർപ്പകൾ ശരിയാക്കി തരും . ടെന്ടിൽ ഏഴ് ,എട്ട് , പത്ത് എന്ന തോതിൽ കട്ടിലുകൾ ഉണ്ടാവും . ഓരോന്നിലും ഒരാൾ വീതമാണ് കിടക്കുക .
പരിക്രമത്തിന്റെ രണ്ടാം ദിവസം ദറാപുക്കിൽ നിന്നും ഡോൽമ ചുരം കയറി ഇറങ്ങി . താമരയുടെ അഞ്ച് ഇതളുകൾ പോലെ തോന്നിക്കുന്ന ഗൗരികുണ്ട് തടാകം ദർശിച്ച് സുത്തർ പുക്കിൽ എത്തി . സരയു നദി തീരത്ത് ടെന്റിൽ തന്നെയായിരുന്നു താമസം .
പരിക്രമത്തിന്റെ മൂന്നാമത്തെ ദിവസം 52 കി. മീറ്റർ ദൂരം പൂർത്തീകരിച്ച് ഡർച്ചൻ ക്യാമ്പിൽ എത്തിച്ചേർന്നു . ഡർച്ചൻ ക്യാമ്പിൽ നിന്നും മറ്റുള്ള തീർത്ഥാടകരോടൊപ്പം പൗർണമി ദിവസം മാനസസരോവർ തീരത്ത് എത്തിച്ചേർന്നു . മാനസസരോവറിൽ പല തരത്തിലും കളറിലും ഉള്ള കല്ലുകൾ കാണാം . ഞങ്ങൾ എടുക്കുവാൻ തുനിഞ്ഞപ്പോൾ എടുക്കരുതേ എന്ന് ആരോ പറയുന്നതു പോലെ തോന്നി . അതുകേട്ട പാതി ഞങ്ങൾ കല്ലുകൾ ഒന്നും തന്നെ എടുത്തില്ല . തീർത്ഥം എടുക്കാത്തവർ തീർത്ഥം എടുത്തു . എന്നാൽ അതിശക്തമായ തണുപ്പ് അനുഭവപ്പെട്ടതു കാരണം ഞങ്ങൾക്ക് അന്നു തന്നെ പര്യാംഗിലേക്കു മടങ്ങേണ്ടി വന്നു . പിന്നീട് സാഗ , ന്യാലം , കാഠ്മണ്ഢു, എന്നീ സ്ഥലങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ക്യാമ്പുകൾ . കാഠ്മണ്ഢുവിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും ഡൽഹിയിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനിലും യാത്ര തിരിച്ചു . 20 ദിവസം പൂർത്തീകരിച്ച് യാതൊരുവിധത്തിലുള്ള കഷ്ടപ്പാടും ബുദ്ധിമുട്ടും തടസങ്ങളും ഇല്ലാതെ തന്നെ ഞങ്ങളുടെ വീട്ടിൽ എത്തിച്ചേരുവാൻ സർവേശ്വരന്റെ കടാക്ഷം കൊണ്ടു മാത്രം സാധിച്ചു .
പരിക്രമം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞങ്ങൾക്ക് ഒരു രണ്ടാം ജന്മം കിട്ടിയ പ്രതീതിയായിരുന്നു . ജീവിതത്തിനു തന്നെ വളരെയധികം മാറ്റങ്ങൾ വന്നപോലെ . യാത്ര തുടങ്ങി തിരിച്ചു വരുന്നതുവരെയ്ക്കും ഞങ്ങളുടെ മനസ്സിൽ യാതൊരുവിധ ചിന്തകളും ഉണ്ടായിരുന്നില്ല . യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ ആപത്തുകളോ കൂടാതെ കൈലാസയാത്ര പൂർത്തീകരിച്ച് തിരിച്ച് വരണം , അതിന് മഹാദേവൻ തന്നെ തുണയായിരിക്കണം എന്ന ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങിയത് . ഞങ്ങൾ രണ്ടു പേരും 41 ദിവസം നോമ്പ് എടുത്തിട്ടാണ് കൈലാസയാത്രയ്ക്ക് പുറപ്പെട്ടത് .
കൈലാസയാത്ര കഴിഞ്ഞു വന്നതിനു ശേഷവും ധാരാളം തീർത്ഥയാത്രകൾ പോയിവരുന്നതിനുള്ള അവസരങ്ങൾ ഉണ്ടാവുകയും ഇപ്പോഴും പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു . ഇതു ഞങ്ങളുടെ അനുഭവം മാത്രമാണ് .
എന്ന് ,

K.G.NAIR & LAKSHMI .G.NAIR
K.G. NIVAS
AMALA NAGAR, THRISSUR
PH: 9446085307 , 0487-2305307
No comments:
Post a Comment