Wednesday, October 21, 2015

Sree Amarnath Yathra

ശ്രീ അമര്‍നാഥ് യാത്ര

13.7.2012  തൃശ്ശൂരില്‍ നിന്നും 12.05 നു 2617 മംഗള എക്സ്പ്രെസ്സില്‍
ഡല്‍ഹിയിലേക്കു യാത്ര പുറപ്പെട്ടു.

15.7.2012 ഉച്ചയ്ക്കുശേഷം 13:30ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോഡ്ജിലേക്ക് പോകുന്നതിനുള്ള ബസ്‌ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.ഡല്‍ഹിയില്‍ നിന്ന് കരോള്‍ബാഗിലുള്ള Renuka Tourist Home ല്‍ ആണ് റൂം ബുക്ക്‌ ചെയ്തിരുന്നത് .എല്ലാം എ.സി .റൂം എന്ന തോതിലാണ് . താമസത്തിനുള്ള ലോഡ്ജുകളെല്ലാം വിവേകാനന്ദ  ട്രാവല്‍സ് മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നു.


16.7.2012 രാവിലെ നാലുമണിയ്ക്ക്  കട്ടന്‍ കാപ്പിയുമായി ഗൈഡ് താമസിക്കുന്ന മുറികളില്‍ വന്നു വിളിച്ചുണര്‍ത്തിതരും. 5:15നു ജമ്മുവിലേക്ക് യാത്ര പുറപ്പെട്ടു .രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് പോകുന്ന വഴിയില്‍ ഹരിയാനയില്‍ വച്ചു കഴിച്ചു.ഉച്ച ഭക്ഷണം പഞ്ചാബില്‍  വച്ചു കഴിച്ചു. രാവിലെ തന്നെ ഭക്ഷണമെല്ലാം തന്നെ ഉണ്ടാക്കി ബസ്സില്‍ തന്നെ വെച്ചിട്ടുണ്ടാവും. വഴിയില്‍ കഴിക്കുന്നതിനുള്ള സൗകര്യമുള്ള സ്ഥലത്ത് നിര്‍ത്തി കഴിക്കുകയാണ് പതിവ് . വൈകിയിട്ടു ചായ ജമ്മു ബോര്‍ഡറില്‍  വച്ചു കഴിച്ചു. രാത്രിയിലുള്ള ഭക്ഷണം Choudari ഹോട്ടലില്‍ നിന്ന് ട്രാവല്‍ ഏജന്‍റ് വാങ്ങി തന്നു. ജമ്മുവില്‍ രാത്രി 22:00 മണിക്ക് എത്തിച്ചേര്‍ന്നു. Vardaan ലോഡ്ജില്‍ താമസം. എ. സി . റൂം.

17.7.2012 താമസിച്ച വര്‍ദാന്‍ ലോഡ്ജില്‍ ട്രാവല്‍ ഏജന്‍റ് ഉണ്ടാക്കിത്തന്ന ചായ, ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം കഴിച്ചു ഏഴു മണിക്ക് ശ്രീ  നഗറിലേക്ക് യാത്ര പുറപ്പെട്ടു. വഴിയില്‍ 13:30നു Ramban എന്ന സ്ഥലത്തു വച്ചു ഊണു കഴിച്ചു. വഴിയില്‍ ബാത്ത് റൂം  സൗകര്യത്തിനും മറ്റും വണ്ടി നിര്‍ത്തി തരും. ജമ്മുവില്‍ നിന്നും ജമ്മു താവി നദിക്കരയിലൂടെയായിരുന്നു യാത്ര. നദി താഴെയും മുകളില്‍ ചുരത്തില്‍ കൂടിയും ആയിരുന്നു യാത്ര..പോകുന്ന വഴിയില്‍ Vermag എന്ന   സ്ഥലത്തു മൂന്നു കിലോമീറ്റര്‍ തുരങ്കത്തിന്‍റെ ഉള്ളില്‍ കൂടി വേണം വണ്ടികള്‍ക്ക് പോകുവാന്‍. ഒരു ബസ്സിനു മാത്രം പോകുന്നതിനുള്ള വീതിയേ ഉള്ളൂ . തുരങ്കത്തിന്‍റെ രണ്ടു ഭാഗത്തും മിലട്ടറി പോലീസ് വണ്ടികള്‍ അഡ്ജസ്റ്റ്  ചെയ്തു വിടും.  17:15നു കുള്‍ഗാമില്‍ ചായ കുടിക്കുകാന്‍ നിറുത്തി. 20:10നു ശ്രീ നഗര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തി. അവിടെ നിന്നും വലിയ ബസ്സുകള്‍ ഒന്നും തന്നെ ലോഡ്ജുള്ള സ്ഥലത്തേക്കു  പോകുവാന്‍ പറ്റുകയുമില്ല. അതിനാല്‍ ടെമ്പോ ട്രാവലറില്‍ ലോഡ്ജുള്ള സ്ഥലത്തേക്കു എത്തിച്ചു.ലോഡ്ജുള്ള സ്ഥലത്തിന്‍റെ പേര്  SONAWAR എന്നാണ്‌.. . ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 4 k.m. ദൂരമുണ്ട് .ലോഡ്ജില്‍ 20:30നു എത്തിച്ചേര്‍ന്നു. Rotana എന്ന ലോഡ്ജില്‍ ആണ് താമസം. ജമ്മു കഴിഞ്ഞാല്‍ പിന്നെ വഴിയില്‍ പല സ്ഥലത്തും മിലട്ടറി പോലീസ് കാവല്‍ നില്‍ക്കുന്നതായി കാണാന്‍ കഴിയും. ശ്രീനഗര്‍ മുതലാണ് കൂടുതലും. ജമ്മു മുതല്‍ വഴിയില്‍ പല സ്ഥലത്തും സൈഡുകളില്‍ എല്ലാ അമര്‍നാഥ്   തീര്‍ത്താടകര്‍ക്കും   ഹാര്‍ദ്ദവമായി  സ്വാഗതവും ശിവ ഭഗവാന്‍റെ ഫോട്ടോയും കാണാവുന്നതാണ് .




18.07.2012 രാവിലെ ചായ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് 7:00 മണിക്ക് എട്ടു പേര്‍ക്കു ഇരിക്കാവുന്ന കാറില്‍ സൈററ് സീയിങ്ങ്‍ കാണാന്‍ ശ്രീനഗറിലേക്ക് പുറപ്പെട്ടു . വഴിയില്‍ St.Rose Garden, Mughal Garden, ശ്‍ശ്മാശാഖി , ചൈന ട്രീ , ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നീ സ്ഥലങ്ങള്‍ കണ്ടു . (കപില ഗാര്‍ഡന്‍ ഏപ്രില്‍ മാസം മാത്രമേ തുറക്കുകയുള്ളൂ . അതിനാല്‍ കപില ഗാര്‍ഡന്‍ കാണാന്‍ കഴിഞ്ഞില്ല).
ഹെറിറ്റേജ് മുഗള്‍ ഗാര്‍ഡന്‍ , ഡാല്‍ തടാകം . ഡാല്‍ തടാകത്തില്‍ ധാരാളം ഹൗസ് ബോട്ട് ഉണ്ട് . പികിനിക് പോയാല്‍ താമസിക്കുനതിനുള്ള ബോട്ടുകള്‍ ആണ്. കൂടാതെ Handicrafts, Dry Fruits കടകളും ഉണ്ട് . ഗാര്‍ഡനില്‍നിന്നും നോക്കിയാല്‍ Kashmir University കാണാവുന്നതാണ് . കൂടാതെ  ശങ്കരാചാര്യ മന്ദിര്‍. . മെയിന്‍ ഗൈറ്റില്‍ നിന്നും നാലു കിലോമീറ്റര്‍ ചുരം ആണ് . മലയുടെ മുകളില്‍ ശിവന്‍റെ അമ്പലവും ഉണ്ട് . രണ്ടാമത്തെ ഗേറ്റില്‍ ഫോണ്‍ / ക്യാമറ മുതലായവ കൊണ്ടുപോകുവാന്‍ പാടുള്ളതല്ല . എല്ലാവരെയും ചെക്ക്‌ ചെയ്തിട്ടേ ഉള്ളില്‍ വിടുകയുള്ളൂ . ഇതെല്ലാം കണ്ടതിനു ശേഷം ലോഡ്ജില്‍ തിരിച്ചെത്തി . ഉച്ചക്കുള്ള ഭക്ഷണം ലോഡ്ജില്‍ തന്നെ. ഭക്ഷണം കഴിഞ്ഞ് 14:20നു Beltal എന്ന സ്ഥലത്തേക്കു ബസില്‍ യാത്ര പുറപ്പെട്ടു. Manigam എന്ന സ്ഥലത്ത് പോലീസ് വണ്ടികള്‍ എല്ലാം തന്നെ പിടിച്ചുനിര്‍ത്തും. കുറേ വണ്ടികള്‍ ആയതിനുശേഷം മുന്നിലും പിന്നിലും അകമ്പടിയോടെ ആയിട്ടാണ് യാത്ര പുറപ്പെട്ടത്‌ . ശ്രീനഗറില്‍ നിന്നും 20 k.m ദൂരം കഴിഞ്ഞാല്‍ അമര്‍ഗംഗാ നദിക്കരയില്‍ കൂടിയാണ് ബസ്സ്‌ യാത്ര അമര്‍നാഥിലേക്ക് . Beltal ല്‍ രാത്രി 20:10നു എത്തിച്ചേര്‍ന്നു .  Beltal ല്‍ ലോഡ്ജുകള്‍ ഒന്നും തന്നെ ഇല്ല . താല്‍കാലിക ടെന്‍റുകള്‍ ആണ് . 5,6,7,8,10 എന്നിങ്ങനെ കട്ടിലുകള്‍ ഉള്ളവ ആയിരിക്കും. താര്‍ പായ കൊണ്ട് ഒരു കൂടാരം.  Beltal ല്‍ എത്തുന്നതിനു മുന്‍പുതന്നെ പല സ്ഥലത്തും ചെക്കിങ്ങ് കഴിഞ്ഞിട്ടുവേണം വന്നു ചേരുവാന്‍. . രാത്രിയും പകലും ഫ്രീ ഭക്ഷണം കിട്ടുന്ന സ്ഥലത്താണ് ടെന്‍റുകള്‍. അതും പല സ്ഥലത്തും . ഭക്ഷണം ചപ്പാത്തി , പൊറോട്ട , ചോറ് , ഇഢലി, ദോശ വട , ജിലേബി, പാല്‍, ചായ ഇവ കൂടാതെ തന്നെ വേറെ പലതും കഴിക്കുന്നതിനുള്ള വിഭവങ്ങള്‍ ഉണ്ട് . എല്ലാം തന്നെ ഫ്രീ .


19.7.2012  Beltal ല്‍ നിന്നും രാവിലെ 3:30നു അമര്‍നാഥിലേക്കു യാത്ര പുറപ്പെട്ടു . കുറച്ചു ദൂരം ചെന്നപ്പോള്‍ പോലീസ് തടഞ്ഞു. ബാച്ച് ബാച്ച് ആയിട്ടെ വിടുകയുള്ളൂ . അവിടെ നിന്നും 4.30നു വീണ്ടും യാത്ര പുറപ്പെട്ടു . കുറച്ചു ദൂരം ചെന്നപ്പോള്‍ അമര്‍നാഥിലേക്കുള്ള മെയിന്‍ ഗേറ്റില്‍ നിറയെ മിലട്ടറി പോലീസ് ആയിരുന്നു. ഗേറ്റ് അടച്ചു വെച്ചിരിക്കയാണ്‌ . മഴ കുറേശ്ശെ ചാറുന്നുണ്ട് . മഴ ഉണ്ടെങ്കില്‍ ഗേറ്റ് തുറന്നു അമര്‍നാഥിലേക്കു വിടുകയില്ല . മഴ മാറിയാല്‍ ഗേറ്റ് തുറന്നു വിടുന്നതായിരിക്കും എന്നുള്ളത് മൈക്കില്‍ കൂടി പറയുന്നുണ്ട്. അങ്ങിനെ 6.00 മണി കഴിഞ്ഞപ്പോള്‍ മഴ കുറച്ചു മാറി . അപ്പോള്‍ അവിടെ നിന്നും 6:30നു യാത്ര പുറപ്പെട്ടു . ട്രാവല്‍ ഏജന്‍സി ആദ്യം തന്നെ ഒരു ഫോമില്‍ മൂന്ന് ഫോട്ടോ ഒട്ടിച്ച് ഗവണ്‍മെന്റില്‍ നിന്നും പാസ്സ് വാങ്ങിയത് ഗേറ്റില്‍ കണ്ടതിനു ശേഷമേ വിടുകയുള്ളൂ. വഴി വളരെയധികം ബുദ്ധിമുട്ടുള്ളതും കുണ്ടും കുഴിയും വീതി കുറഞ്ഞതും കല്ലും പാറകളും കുത്തനെയുള്ള കയറ്റവും സൈഡില്‍  ഇറക്കവും  ഒക്കെ ഉണ്ടായിരുന്നു . കൂടുതലും ആള്‍ക്കാര്‍ യാത്ര ചെയ്യുന്നത് കുതിര, ഡോളി, ഹെലികോപ്ടര്‍ എന്നിവയില്‍ ആണ്.  നടന്നു പോകുന്നതിനു വളരെയധികം ബുദ്ധിമുട്ടുള്ള സംഗതിയാണ് . എന്നാലും നടന്നും ഇരുന്നും വിശ്രമിച്ചും നടന്നു പോകുന്നവര്‍ ധാരാളം ഉണ്ട്.  കുറഞ്ഞത്‌ 21 k.m ദൂരം ഉണ്ട്. വഴിയില്‍ പല സ്ഥലത്തും കടകളും കക്കൂസും ഫ്രീ ഭക്ഷണം കൊടുക്കുന്ന സ്ഥലങ്ങളും first-aid സെന്‍ററുകള്‍ മരുന്നുകള്‍ മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട് . ഞങ്ങള്‍  കുതിരപ്പുറത്താണ്‌പോയത്. കുതിരപ്പുറത്ത്‌ പോകുന്നത് വളരെ റിസ്ക്ക് ഉള്ള കാര്യം തന്നെയാണ് . Rs.3000 ആണ് പോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ഉള്ള ചാര്‍ജ് . വളരെയധികം തണുപ്പുള്ള സ്ഥലമാണ്‌ അമര്‍നാഥ് . അതിനാല്‍ ചൂടുനില്‍ക്കുന്ന ബനിയന്‍ , ഇന്നര്‍ , മങ്കി ക്യാപ് , കയ്യുറ , ഷൂ , സോക്സ്‌ , മുതലായവ ധരിച്ചിട്ടുവേണം യാത്ര ചെയ്യുവാന്‍ . നടന്നു പോകുന്നവര്‍ ഓരോ വടിയും കുത്തിപിടിച്ചിട്ടു വേണം  പോകുവാന്‍ . കാരണം ഒരേ കയറ്റവും ഒരേ ഇറക്കവും ഹെയര്‍പിന്നും   ഉള്ള വഴികളാണ് . വഴിയില്‍ ചളിയും വഴുക്കലും ഒക്കെ ഉണ്ട് . അങ്ങിനെ ഒരു കണക്കിന് 11:30നു അമര്‍നാഥില്‍ ഉള്ള ഐസ് കൊണ്ടുള്ള ശിവലിംഗം ഉള്ള സ്ഥലത്ത് എത്തിച്ചേര്‍ന്നു . അമ്പലം ഒന്നും തന്നെ ഇല്ല . വലിയ മലയും പാറ തുരന്ന് ഗുഹ ഉണ്ടാക്കി അതിന്‍റെ ഉള്ളില്‍ രണ്ടടി ഉയരത്തിലുള്ള ശിവലിംഗമാണ് കാണാന്‍ കഴിഞ്ഞത് . പാറയുടെ ഉള്ളില്‍ പല സ്ഥലത്തും ഐസ് കട്ടകള്‍ കൊണ്ട് മൂടിക്കിടക്കുന്നത്‌ കാണാം . അടുത്തു തന്നെ പാര്‍വതിയുടെ പ്രതിഷ്ഠയുമുണ്ട് . പൂജകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല . രണ്ടു പ്രാവുകളെ കാണാന്‍ കഴിയും . കൂടാതെ ഉടുക്ക്, സ്തൂലം, പാമ്പിന്‍റെ രൂപം മുതലായവ എല്ലാം ഉണ്ട് . എവിടെ നോക്കിയാലും ഭയങ്കര ചെക്കിങ്ങ് തന്നെയാണ്.  പൈസ ഇടാന്‍ പല സ്ഥലത്തും പെട്ടികള്‍ വച്ചിട്ടുണ്ട്. ദര്‍ശനം എല്ലാം കഴിഞ്ഞ് 12:00 മണിക്ക് അവിടെ നിന്നും മടങ്ങി . തിരിച്ചു Baltal ടെന്‍റില്‍ 18:00 മണിക്ക് എത്തിച്ചേര്‍ന്നു . ഈ ഭാഗത്ത്‌ വീടുകളോ ആള്‍ താമസമോ ഒന്നും തന്നെ ഇല്ല . എവിടെ തിരിഞ്ഞാലും മിലട്ടറിക്കാരാണ്. സീസണില്‍ മാത്രമേ കടകളും തീര്‍ത് ഥാടകരെയും മറ്റും കാണാന്‍ കഴിയുകയുള്ളൂ . സീസണ്‍ ജൂണ്‍ / ജൂലൈ  മാസങ്ങളില്‍ വെറും 39 ദിവസം മാത്രം . അതിനു ശേഷം ശിവലിംഗം മഞ്ഞു കൊണ്ടു മൂടി പോകും. കുതിര ഓടിക്കുന്ന ആള്‍ക്കാരെ കണ്ടാല്‍ എല്ലാവരും ഒരു പോലെ തോന്നും.  മിക്കവരും താടി വളര്‍ത്തിയവരായിരിക്കും. ഇവിടുത്തെ ജനങ്ങളെ കണ്ടാല്‍ താടിയും വണ്ണം കുറഞ്ഞ   പേന്‍റും ജുബ്ബ പോലത്തെ ഷര്‍ട്ടും മറ്റും ഒക്കെയായിരിക്കും വേഷം. വൃത്തിയുള്ള തുണികള്‍ ഒന്നും തന്നെ ആയിരിക്കയില്ല . വരയുള്ള ഷര്‍ട്ടുകള്‍ വളരെ കുറച്ചു പേരേ ധരിക്കുന്നുള്ളൂ. മുസല്‍മാന്‍ കൂടുതലുള്ള സ്ഥലമാണ്‌. സ്ത്രീകളെ വളരെ അപൂര്‍വമായിട്ടേ പുറത്തും മറ്റും കാണുവാന്‍ സാധിക്കൂ. പുരുഷന്മാരെ കണ്ടാല്‍ മുഖം മിക്കവരുടെയും ഒരു പോലെ തോന്നും. രണ്ടു ദിവസം Beltal ല്‍ ഉള്ള ടെന്ടില്‍ തന്നെയാണ് താമസം. ഭക്ഷണം പല സ്ഥലത്തും ഫ്രീ ഉള്ളത് കഴിക്കും. മധുരപലഹാരങ്ങള്‍, റെസ്ക്, ബിസ്കെറ്റ് . ഡോക്ടറെ കാണണം എന്നുണ്ടെങ്കില്‍ അതും ഫ്രീ. മരുന്നുകള്‍ എല്ലാം ഫ്രീ ആയിരിക്കും . ഈ സീസണില്‍ കച്ചവടക്കാര്‍ ധാരാളം ഇവിടെ വരുന്നുണ്ട്. സാരി, ചുരിദാര്‍, കാര്‍പെറ്റ്, കുങ്കുമപൂവ്, മാലകള്‍ മുതലായവ വില്‍ക്കുന്നവര്‍. സീസണ്‍ കഴിഞ്ഞാല്‍ താഴോട്ട്‌ തിരിച്ചു പോകും . വില പേശി എടുക്കണം.  ഉച്ചക്ക് Beltal ല്‍ നിന്നും ശ്രീ നഗറിലേക്ക് യാത്ര പുറപ്പെട്ടു . വൈകിയിട്ട് ചായ, രാത്രി ഭക്ഷണം  ലോഡ്ജില്‍ തന്നെ .

20.07.2012 രാവിലെ 7:15നു ശ്രീനഗറില്‍ നിന്നും   Katra യിലേക്ക് യാത്ര പുറപ്പെട്ടു. രാവിലത്തെ ചായ, ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം ലോഡ്ജില്‍ തന്നെ ആയിരുന്നു. അതിനുശേഷമാണ് യാത്ര പുറപ്പെട്ടത്‌ .   വരുന്ന വഴിയില്‍ ശ്രീനഗറില്‍ ജലം എന്ന് പേരുള്ള നദി ഒഴുകുന്നതു കാണാന്‍ കഴിയും. ഈ ജലം നദി ഒഴുകിപോകുന്നത്‌ നേരെ പാക്കിസ്ഥാനിലേക്കാണ്. വരുന്ന വഴിയില്‍ ധാരാളം Dry fruits കടകള്‍ ഉണ്ട്. ചുരത്തില്‍ കൂടി താഴോട്ട്‌ ഇറങ്ങികൊണ്ടിരിക്കയാണ്. വരുന്ന വഴിയില്‍ ചുരത്തിന്‍റെ  അടിയിലേക്ക് ഒരു ബസ്സ് വീണുകിടക്കുന്നത് കണ്ടു. ആ ബസ്സില്‍ യാത്ര ചെയ്ത 15 പേരോളം മരിച്ചതായും വളരെ പേര്‍ക്കു പരിക്കുള്ളതായും പത്രത്തില്‍ ഉണ്ടായിരുന്നു. Ramban എന്ന സ്ഥലത്ത് വച്ചു ഊണു കഴിച്ചു. വഴി നീളെ ധാരാളം മിലട്ടറി ബസ്സുകള്‍ ഓടിച്ചു പോകുന്നുണ്ട്. ശ്രീനഗര്‍ സിറ്റിയിലേക്ക്  
വലിയ വണ്ടികള്‍ ഒന്നും തന്നെ അനുവദിക്കുകയില്ല. അതിനാല്‍ ശ്രീനഗര്‍ എത്തുന്നതിനു 4 k.m. മുന്‍പായി ഇറങ്ങി ചെറു വണ്ടികളില്‍ വേണം സിറ്റിയിലേക്കും ലോഡ്ജിലേക്കും യാത്ര ചെയ്യാന്‍.. . ചെറിയ വണ്ടികള്‍ ടെമ്പോ ട്രാവലര്‍ പോലെത്തെ വണ്ടികള്‍ ആണ്. അതെ പോലെ തന്നെ ഇവിടുത്തെ റൂട്ട്‌ ബസ്സുകള്‍ എല്ലാം ചെറിയവ ആയിരിക്കും. ദൂരം വഴി ഓടുന്ന ബസ്സുകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല. വൈകിയിട്ട് ചായ Chinani എന്ന സ്ഥലത്തായിരുന്നു. Hotel New Ashok ല്‍ ആണ് താമസം. 18:45നു Katra യില്‍ എത്തിച്ചേര്‍ന്നു. ഏറ്റവും വലിയ ഡബിള്‍ റൂം ആണ്. A/C. യാത്രയില്‍ മലയാളികളായിട്ട് മൂന്നു പേരെ കാണാന്‍ കഴിഞ്ഞു. പിന്നെ മിലട്ടറി പോലീസില്‍ രണ്ടു ലേഡിയും മൂന്ന് പുരുഷന്മാരെയും കണ്ടു പരിചയപ്പെട്ടു. അത്രി ഭക്ഷണം ലോഡ്ജില്‍ തന്നെ.

21.07.2012 രാവിലെ 5:40നു വൈഷ്ണവോദേവിയിലേക്കു യാത്ര പുറപ്പെട്ടു. ലോഡ്ജില്‍ നിന്ന് Katra bus stand വരെ നടന്നു. ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്ന് മൂന്നു കി. മീറ്റര്‍ ദൂരം ഓട്ടോയില്‍ യാത്ര ചെയ്തു. അവിടെ നിന്നും 17 k.m. നടന്നു യാത്ര ചെയ്തു. സമുദ്രനിരപ്പില്‍ നിന്നും 5300 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്ര കഠിനം എന്നു പറയാമെങ്കിലും കുത്തനെയുള്ള കയറ്റവും ഇറക്കവും കുറവാണ്. പരന്നു വീതി കൂടിയ റോഡാണ്. റോഡില്‍ സിമന്‍റ് കട്ട വിരിച്ചിട്ടുണ്ട്. റോഡ്‌ വളരെയധികം വളഞ്ഞ വഴിയും ഹെയര്‍പിന്‍ ഉള്ളതും ആണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുതിര, ഡോളി, ഹെലികോപ്റ്റര്‍ സൗകര്യം ഉണ്ട്. സുമാര്‍ 7 k.m. ദൂരം ബാറ്ററി കാറിലും സഞ്ചരിക്കാം. അതിന്‍റെയെല്ലാം ചാര്‍ജ്ജ് സ്വന്തമായി തന്നെ കൊടുക്കണം. കൂടുതലും തീര്‍ത് ഥാടകര്‍ നടന്നു തന്നെയാണ് യാത്ര ചെയ്യുന്നത്. ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ആറു മണിക്ക് പുറപ്പെട്ട് ദേവി സന്നിധിയില്‍ എത്തിയപ്പോള്‍ 11.00 മണി കഴിഞ്ഞു. ക്യൂവില്‍  ഒരു മണിക്കൂര്‍ നിന്നു. അവിടെയും ചെക്കിങ്ങ് ഉണ്ട്. ഉടുത്തിരുന്ന ഡ്രെസ്സും പൈസയും ഒഴിച്ച് വേറെ ഒരു സാധനവും കൊണ്ടു പോകുവാന്‍ പാടില്ല. സാധനങ്ങള്‍ എല്ലാം സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യം ഉണ്ട്. ക്ലോക്ക് റൂം പൂട്ടി താക്കോല്‍ നമ്മുടെ കൈവശം തന്നെ വയ്ക്കണം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ ശക്തിയുടെയും ധനത്തിന്‍റെയും വിദ്യയുടെയും മൂന്ന് മഹാശക്തികളുടെ അപൂര്‍വസംഗമസ്ഥലമാണ്‌. വൈഷ്ണവിദേവി. വേറെ ഗുഹയുടെ ഉള്ളില്‍ ശിവന്‍റെ പ്രതിഷ്ഠയും ഹനുമാന്‍റെ പ്രതിഷ്ഠയും ഉണ്ട്. തിരിച്ചു കുറച്ചുദൂരം പോന്നതിനു ശേഷം 7 k.m മുകളില്‍ ഭൈരവന്‍ ക്ഷേത്രം ദര്‍ശിക്കാന്‍ കഴിയും. ഏറ്റവും താഴത്ത് ശ്രീ മാതാജിയുടെ ക്ഷേത്രവുമുണ്ട്. മുകളില്‍ ദര്‍ശനം കഴിഞ്ഞ് 15.30 നു മടങ്ങി. ഭക്ഷണം ഹോട്ടലില്‍ കിട്ടുമെങ്കിലും നമുക്കു കഴിക്കാന്‍ പ്രയാസമാണ്. ചാര്‍ജ്ജ് കുറച്ച് കുറവ് ഉണ്ട്. ചായ, ബണ്ണ്‍ ,കഴിച്ചു. അതു തരക്കേടില്ല. അവിടെ നിന്നും നടന്നിട്ടാണ് തിരിച്ചു പോന്നത്. ലോഡ്ജില്‍ 20.30 നു എത്തിച്ചേര്‍ന്നു. ഭക്ഷണം ലോഡ്ജില്‍ തയ്യാറാക്കിയത് കഴിച്ചു. പോരുന്ന വഴിയില്‍ മലയാളിയെ കണ്ടത് ഒരാളെ മാത്രം. മുകളില്‍ സാധനങ്ങള്‍ വയ്ക്കുന്നതിനുള്ള ലോക്കറുകള്‍ എല്ലാം കാണുമ്പോള്‍ ഒരുപോലെ തന്നെയായിരിക്കും. ലോക്കറുകളില്‍ ഓരോ നമ്പര്‍ എഴുതിയിട്ടുണ്ടാവും. നമ്പര്‍ നമ്മള്‍ ഓര്‍മ്മ വയ്ക്കണം. ദര്‍ശനം കഴിഞ്ഞു തിരുച്ചു വരുന്ന വഴി ലോക്കര്‍ തുറന്ന് സാധനങ്ങള്‍ എല്ലാം എടുത്തതിനുശേഷം പൂട്ടും താക്കോലും അവിടെ കാവല്‍ നില്‍ക്കുന്ന ആളെ ഏല്പിക്കണം.



22.7.2012 രാവിലെ 7:10നു Katra ലോഡ്ജില്‍ നിന്നും Shivakori എന്ന സ്ഥലത്തേക്കു യാത്ര പുറപ്പെട്ടു. Shivakori യില്‍ 11:05നു എത്തിച്ചേര്‍ന്നു. അവിടെ നിന്നും മലയുടെ മുകളിലേക്ക് 5 k.m. നടക്കണം. അങ്ങോട്ട്‌ കയറ്റവും ഇറക്കവും ആണ്. കുതിര, ഡോളി എന്നീ സൗകര്യങ്ങള്‍ ഉണ്ട്. വഴി നല്ലതാണ്. അമ്പലത്തിന്‍റെ ഉള്ളിലേക്കുള്ള വഴിയെ പട്ടി പറയാതെ പറ്റില്ല. അത്രയ്ക്ക് ബുദ്ധിമുട്ടുള്ളതാണ്. ഒരു മലയുടെ ഗുഹയിലേക്ക് കടന്ന് ഇരുന്നും ഞരങ്ങിയും തല ചായ്ച്ചും ശരീരം ചെരിഞ്ഞും ഒറ്റക്കാല്‍ വെച്ചും വളരെയധികം പതുക്കെ പതുക്കെ ശ്രദ്ധയോടെ പാറക്കെട്ടിലൂടെ ചെരിഞ്ഞു കടക്കാന്‍ മാത്രം പഴുതുള്ള വഴിയില്‍ കൂടി മെല്ലെ മെല്ലെ കാലു തെറ്റാതെയും പിടുത്തം വിടാതെയും കല്ലില്‍ ചവിട്ടുമ്പോള്‍ വഴുക്കാതെയും കാല്‍ കി. മീറ്ററോളം മുകളില്‍ തല മുട്ടാതെ ഒക്കെ വേണം നടന്നു നീങ്ങാന്‍. എത്ര തന്നെ തടിയുള്ള ആള്‍ക്കും ഈ ഗുഹയില്‍ കൂടി നടന്നു നീങ്ങാന്‍ കഴിയും എന്നുള്ളതാണ് ഒരു പ്രത്യേകത. ഉള്ളില്‍ തീരെ സൂര്യപ്രകാശം കിട്ടുന്നില്ല. അവിടെ ഇവിടെ ലൈറ്റുകള്‍ ഉണ്ട്. കറന്‍റ് പോയാല്‍ കൂരിരുട്ട് തന്നെയാണ്. ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് കറന്‍റ് പോയി. ഒന്നും തന്നെ കാണാന്‍ പറ്റുന്നില്ല. നിന്ന നില്പില്‍ തന്നെ നിന്നു. ഇതിന്‍റെ ഉള്ളില്‍ കടക്കുന്നത്തിനു മുന്‍പ് ചെക്കിങ്ങ് ഉണ്ട്. ബെല്‍റ്റ്‌, ബാഗ്‌, ഫോണ്‍, ക്യാമറ, ചെരുപ്പ്, മറ്റു സാധനങ്ങള്‍ ഒന്നും തന്നെ ഉള്ളിലേക്ക് കൊണ്ടുപോകുവാന്‍ പാടില്ല. ഇട്ട ഡ്രെസ്സും പൈസയും മാത്രമേ പാടുള്ളൂ. സൂക്ഷിക്കുന്നതിന് ലോക്കര്‍ സൗകര്യം ഉണ്ട്. എല്ലാം ഫ്രീ ആയിട്ടു തന്നെയാണ്. ചെക്കിങ്ങ് കഴിഞ്ഞതിനു ശേഷമേ കടത്തിവിടുകയുള്ളൂ. തിരക്ക് കുറച്ച് കുറവാണ്. ചുരം കയറി വേണം മലയുടെ മുകളില്‍ എത്താന്‍. ഏകദേശം 5 k.m വരും. അങ്ങോട്ട്‌ കയറ്റവും ഇങ്ങോട്ട് ഇറക്കവും ആണ്. പോകുന്ന വഴിയില്‍ ബാത്ത് റൂം സൗകര്യങ്ങള്‍ എല്ലാം ഉണ്ട്. മുകളില്‍ മലകളും ഗുഹകളും ഒഴിച്ച് മറ്റൊന്നും ഇല്ല. ഗുഹയുടെ ഉള്ളിലോട്ടു ചെന്നതിനുശേഷം കുറച്ചു സ്ഥലത്ത് ടൈല്‍സ് വിരിച്ചുട്ടുണ്ട്. അതിന്‍റെ സൈഡില്‍ മലയുടെ കുറച്ചു മുകളില്‍   ദര്‍ശനം കിട്ടത്തക്ക വിധത്തില്‍ ശിവന്‍, ഉടുക്ക്, പാമ്പ്, സ്തൂലം, ഗണപതി, ശ്രീ രാമന്‍ എന്നിവരുടെയെല്ലാം പ്രതിമകള്‍ ഉണ്ട്. ഉണ്ടിയില്‍ പണം നിക്ഷേപിച്ച് ശാന്തിയുടെ കയ്യു കൊണ്ടു നെറ്റിയില്‍ പൊട്ട് തൊട്ടതിനുശേഷം മുന്നോട്ടുതന്നെ കുറച്ചു നടന്ന് ഗുഹ തുരന്നു ഒരാള്‍ക്ക് ഉയരത്തില്‍ ഒന്നര മീറ്റര്‍ വീതിയുള്ള സ്ഥലത്തു കൂടി പുറത്തേക്കു കടന്നു വരാം. മുന്‍പ് പറഞ്ഞ പാറയുടെ ഉള്ളിലൂടെ പോകുന്നതിനു വിഷമം ഉള്ളവര്‍ക്ക് പുറത്തേക്കു വരുന്ന വഴിയില്‍ കൂടി ഉള്ളില്‍ പോയി ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്. ഇത് ഒരു വലിയ അത്ഭുതമായിട്ടേ കരുതാന്‍ പറ്റുകയുള്ളൂ. മലയാളികളെ ആരെയും കാണാന്‍ കഴിഞ്ഞില്ല. വരുന്ന വഴി എല്ലാം ചുരം തന്നെയാണ്. സമയത്തില്‍ വ്യത്യാസം ഇല്ലെങ്കിലും രാവിലെ അഞ്ചു മണിക്കു മുന്‍പ് തന്നെ നേരം വെളുക്കും. വൈകി എട്ടു മണിയോടുകൂടി നേരം ഇരുട്ടുകയും ചെയും. Jammu, Sree Nagar, Kashmir, Katra, Amritsar എന്നീ സ്ഥലങ്ങളില്‍ എല്ലാം ഇതു തന്നെയാണ്. രാത്രി 20.30 നു ലോഡ്ജില്‍ എത്തിച്ചേര്‍ന്നു. ഭക്ഷണം ലോഡ്ജില്‍ തന്നെ.

 

23.7.2012 Katra യില്‍ നിന്നും 7.15 നു Amritsar ലേക്കു യാത്ര പുറപ്പെട്ടു. രാവിലത്തെ ചായ, ബ്രേക്ക്‌ ഫാസ്റ്റ്  ലോഡ്ജില്‍നിന്നും കഴിച്ചു. Amritsar എത്തുന്നതിനു മുന്‍പ് Waga Border ല്‍ പോയി.  വരുന്ന വഴിയില്‍ ബാബിന എന്ന സ്ഥലത്ത് വച്ച് ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണം വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നു. Waga Border ല്‍  16.00 മണിക്കു തന്നെ എത്തിച്ചേര്‍ന്നു. ഇന്ത്യ പാക്‌ അതിര്‍ത്തി പ്രദേശമാണ് Waga Border ദിവസവും ഇവിടെ നടക്കുന്ന പതാക ഉയര്‍ത്തല്‍, പതാക   താഴ്ത്തല്‍, പരേഡുകള്‍ എന്നിവ വളരെയധികം ശ്രദ്ധേയമാണ്. തൊട്ടപ്പുറത്തായി  നമ്മുടെ അയല്‍  രാജ്യമായ പാക്കിസ്ഥാന്‍റെ ബോര്‍ഡെറും തൊട്ടടുത്തു തന്നെ നടത്തുന്ന പരേഡുകളും സല്യുട്ടുകളും ഇരു രാജ്യങ്ങളുടെയും കവല്‍ഭാടന്മാരുടെ നിദാന് ജാഗ്രതയും ഇതിലുപരി ദേശീയപതാകയോട് കാണിക്കുന്ന ആദരവും ഏതൊരു ഇന്ത്യക്കാരനും കണ്‍കുളിരെ കാണേണ്ടതുതന്നെയാണ്. രണ്ടു രാജ്യങ്ങളുടെയും ഗ്യാലറികളില്‍ ദിവസവും രണ്ടു രാജ്യങ്ങളിലെയും പൌരന്മാരെക്കൊണ്ട് നിറയുന്നതും മാതൃരാജ്യത്തിനെക്കുറിച്ച് ആത്മാഭിമാനം കൊള്ളുന്നതും ഇതെല്ലാം നേരില്‍ കാണുന്നതിനു വേണ്ടി   ഒരു തവണയെങ്കിലും നമ്മള്‍ അവിടെ പോകണം. Waga Border ല്‍  ഇന്ത്യയുടെയും  പാകിസ്ഥാന്‍റെയും  അപ്പുറവും  ഇപ്പുറവും ഗേറ്റുകള്‍ ഉണ്ട്. ഗേറ്റില്‍ രണ്ടു രാജ്യക്കാരുടെയും  കൊടി ഉയര്‍ത്തി യിട്ടുണ്ട്. കൊടി രാവിലെ ഉയര്‍ത്തും. വൈകിയിട്ട് താഴ്ത്തും. രണ്ടു രാജ്യക്കാരുടെ പരേഡും കാണാവുന്നതാണ്. പരേഡ് കാണുന്നതിനു വേണ്ടി വൈകിയിട്ട് നാലു മണി മുതല്‍ ഏഴു  മണി വരെ  പതിനായിരക്കണക്കിന്  ജനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇരുന്ന് കാണുന്നതിന് ഗാലറി കെട്ടിവെച്ചിട്ടുണ്ട്‌. ഫോണ്‍, ക്യാമറ മുതലായവ കൊണ്ട് പോകാം. ക്യാമറ വച്ചു ഫോട്ടോ എടുക്കാവുന്നതാണ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് കുടിക്കുവാനുള്ള കുപ്പി വെള്ളം മിലട്ടറി വക എട്ടു രൂപ നിരക്കില്‍ സപ്ലൈ ചെയ്യുന്നുണ്ട്. ചൂടുസമയത്ത് ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടു രാജ്യക്കാരുടെ ജനങ്ങളെയും അങ്ങോട്ടും ഇങ്ങോട്ടും നേരില്‍ കാണാവുന്നതാണ്. 5:30 മണിയോടുകൂടി പരേഡ് തുടങ്ങും. കുറേ കാണാന്‍ വന്നിരിക്കുന്ന സ്ത്രീകളെ   വരിയായിട്ട് നിര്‍ത്തും. എന്നിട്ട് ഇന്ത്യയുടെ പതാക ഓരോരുത്തര്‍ക്കും കൊടുക്കും. ഗേറ്റ് വരെ ഓടി തിരിച്ചുവന്നിട്ട്‌ അടുത്ത ആള്‍ക്കു കൊടുക്കും. അങ്ങിനെ ഓരോരുത്തര്‍ക്കും ഓടാന്‍ അവസരം കിട്ടും. കുറഞ്ഞത് പത്തിരുപത് പേര്‍ക്ക് അങ്ങിനെ ചാന്‍സ് കിട്ടും. അതുകഴിഞ്ഞാല്‍ പിന്നെ മിലട്ടറിക്കാരുടെ പരേഡ് ആണ്. ഗേറ്റ് വരെ പോയി സല്യൂട്ട് കൊടുക്കല്‍, കാലിന്‍റെ വിരല്‍ കൊണ്ട് തലയില്‍ മുട്ടിക്കുക, സ്പീഡായി ഗേറ്റുവരെ നടക്കുക, ഗേറ്റ് തുറന്നതിശേഷം സല്യൂട്ട് ചെയ്യുക. ഇന്ത്യക്കാര്‍ ചെയ്യുന്ന പോലെ തന്നെ പാകിസ്ഥാന്‍കാരും ചെയ്യുന്നത് ഗാലറിയില്‍ ഇരുന്നുകൊണ്ട് കാണാവുന്നതാണ്. പാകിസ്ഥാന്‍റെ ഗാലറിയില്‍ ഇരിക്കുന്ന ജനങ്ങളെ നോക്കി ഇന്ത്യയുടെ ഗാലറിയില്‍ ഇരിക്കുന്ന ജനങ്ങള്‍ ഭാരത് മാതാ കീ ജയ് എന്നുറക്കെ പറയും. അതേപോലെ അവര്‍ ഇങ്ങോട്ടും അവരുടെ ഭാഷയില്‍ പറഞ്ഞുകൊണ്ടിരിക്കും. ഇന്ത്യയുടെ പതാക ത്രി വര്‍ണവും അവരുടേത് കുറച്ച് വെള്ളയും ബാക്കി പച്ചയും ചന്ദ്രകലയോടു കൂടിയതും ആണ്. ഇന്ത്യന്‍ മിലട്ടറിയുടെ യൂണിഫോം കാക്കിയും തലയില്‍ ചുവപ്പു നിറത്തിലുള്ള കിരീടവും പാകിസ്ഥാന്‍ മിലട്ടറിയുടെ യൂണിഫോം പച്ച നിറത്തിലും തലയില്‍ കിരീടവും ഉണ്ടാകും. പരേഡ് എല്ലാം കഴിഞ്ഞാല്‍ 18:45നു രണ്ടു രാജ്യക്കാരുടെയും പതാക താഴ്ത്തി കെട്ടും ഇതു കഴിഞ്ഞാല്‍ ജനങ്ങള്‍ എല്ലാം പിരിഞ്ഞു പോകും. തിരിച്ച് അമൃത്സറില്‍ എത്തിയപ്പോള്‍ 20:15 മണി ആയി. അമൃത്സറില്‍ Hotel R. K. Continental ല്‍ താമസം A/C റൂം. ഭക്ഷണം ലോഡ്ജില്‍ ഉണ്ടാക്കിയത് തന്നെ.

 24.7.2012 Amritsar നിന്നും രാവിലെ 4:00 മണിക്കു കാറില്‍ യാത്ര പുറപ്പെട്ടു. ഗോള്‍ഡന്‍ ടെമ്പിളിലേക്ക്. ഗോള്‍ഡന്‍ ടെമ്പിള്‍ സിക്കുമതക്കരുടെതാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ് സിക്കുമാതസ്ഥര്‍. ഗുരുനാനാക്ക് ദൈവത്തിനെ മനസിലാക്കാന്‍ വേണ്ടി മൂന്ന് നിയമങ്ങള്‍ കൊണ്ടു വന്നു. അതിലൊന്ന് ദൈവനാമത്തില്‍ ധ്യാനിക്കുക. രണ്ടാമത്തേത് ദാനം നല്‍കുക. മൂന്നമത്തേത് ശരീര ശുദ്ധി വരുത്തുക എന്നിങ്ങനെയാണ്. സിക്കുകാരുടെ ദേവാലയങ്ങള്‍ അറിയപ്പെടുന്നത് ഗുരുദ്വാര എന്ന പേരിലാണ്. സിക്കുകാരുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമാണ്‌ അമൃത്സറിലെ ഗോള്‍ഡന്‍ ടെമ്പിള്‍. ഹരിമന്ദിര്‍ എന്നും ദര്‍ബാര്‍ സാഹിബ്‌ അഥവാ ദൈവത്തിന്‍റെ കോടതിയെന്നും പറയപ്പെടുന്നു.  100 k.g സ്വര്‍ണം കൊണ്ട് ഈ മന്ദിരത്തിന്‍റെ താഴികക്കുടം പൊതിഞ്ഞു കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഏകദേശം ഈ പുണ്യക്ഷേത്രം പൂര്‍ണമായും സ്വര്‍ണ്ണതകിടുകളാല്‍ പൊതിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ദര്‍ശനം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. ഭക്തര്‍ക്ക്‌ സൗജന്യമായി പാര്‍പ്പിടസൗകര്യങ്ങള്‍ കിട്ടും. ടെമ്പിളില്‍ നിന്ന് 24 മണിക്കൂറും പുണ്യ ഗ്രന്ഥ പാരായണം ക്ഷേത്രത്തിന്‍റെ അകത്തുനിന്നും കേള്‍ക്കാം. ക്ഷേത്രത്തിന്‍റെ ഉള്‍വശം കടന്നുചെല്ലണമെങ്കില്‍ ഗുരുദ്വാരാചാരങ്ങള്‍ പാലിക്കണം. അതായത് കാലു കഴുകി മാത്രമേ ഉള്ളിലേക്കു കയറാന്‍ പാടുള്ളൂ. കാലില്‍ സോക്ക്സ് ധരിക്കാന്‍ പാടില്ല. ക്ഷേത്രദര്‍ശന വേളയില്‍ തലയില്‍ തൂവാല കൊണ്ടോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ തലമറച്ചുവെച്ചിരിക്കണമെന്നു നിര്‍ബന്ധമാണ്‌. ചെരുപ്പും മറ്റു സാധനങ്ങളും വെക്കുന്നതിനു സൗജന്യമായി സൗകര്യമുണ്ട്. ക്യാമറ ഉണ്ടെങ്കില്‍ പുറത്തുവച്ച് ഫോട്ടോ എടുക്കാം. ഗോള്‍ഡന്‍ ടെമ്പിളിന്‍റെ പുറത്ത് ചുറ്റും വെള്ളം ആണ്. വെള്ളത്തിന്‍റെ നടുവില്‍ ആണ് അമ്പലം. അമ്പലത്തില്‍ ഓടുന്ന ഫാന്‍ വരെ സ്വര്‍ണ്ണമാണ്. പുരുഷന്മാരും സ്ത്രീകളും തല മറച്ചുവേണം ഉള്ളില്‍ പ്രവേശിക്കുവാന്‍... .അകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല.  ‍ 24 മണിക്കൂറും ദര്‍ശനത്തിനായി ജനങ്ങള്‍ വന്നു പോയി ഇരിക്കുന്നു. അമ്പലത്തിന്‍റെ പുറത്തുള്ള ഭാഗങ്ങള്‍ എല്ലാം മാര്‍ബിള്‍ ഇട്ടിരിക്കയാണ്. പുറത്തോട്ടു നാലു ഭാഗത്തേക്കു പോകുവാന്‍ വഴി ഉണ്ട്. ദര്‍ശനം എല്ലാം കഴിഞ്ഞു 6:00 മണിക്കു തിരിച്ചെത്തി. ചായ, ബ്രേക്ക്‌ ഫാസ്റ്റ് ലോഡ്ജില്‍ വച്ചു കഴിച്ചു. 6:45നു ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനു കുരുക്ഷേത്രത്തില്‍ ആണ് ബസ്സ്‌ നിറുത്തിയത്. കുരുക്ഷേത്രം എന്നു പറയുന്നത് പുണ്യ പുരാണങ്ങളായ മഹാഭാരതത്തിലും ഭഗവത്‌ഗീതയിലും വളരെ പ്രാധാന്യമേറിയ പ്രദേശമാണ്. കൂടാതെ മനസ്മൃതി, ഋഗ്വേദം, സാമവേദം എന്നിവയിലും പത്മ-നാരദ-മത്സ്യ-വാമനപുരാണങ്ങളിലും വലിയ പ്രാധാന്യം കല്പ്പിക്കപ്പെട്ടിട്ടുള്ള പുണ്യ പ്രദേശമാണ് കുരുക്ഷേത്രം എന്നു പറയുന്നത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഇവിടെ വെച്ചായിരുന്നു പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധസമയത്ത് സുഹൃത്തായ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്. മഹാഭാരത യുദ്ധം നടന്നതും അര്‍ജ്ജുനന്‍ ഭീഷ്മരെ ശരശയ്യയില്‍ കിടത്തിയതും ബാണ ഗംഗ എന്ന ദിവ്യസ്ത്രം പ്രയോഗിച്ചതും ഈ കുരുക്ഷേത്രത്തില്‍ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. കുരുക്ഷേത്രത്തില്‍ ശിവന്‍, ഹനുമാന്‍, ഗണപതി എന്നീ ദൈവങ്ങളുടെയെല്ലാം പ്രതിഷ്ഠകളും ഉണ്ട്. ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. 13:45നു ഭക്ഷണം കഴിച്ചു വീണ്ടും യാത്ര പുറപ്പെട്ടു. ഡല്‍ഹിയില്‍ രാത്രി 19:30നു എത്തിച്ചേര്‍ന്നു. Vista ലോഡ്ജില്‍ ആയിരുന്നു താമസം. A/C റൂം. രാത്രി ഭക്ഷണം ലോഡ്ജിന്‍റെ അടുത്തുതന്നെയുള്ള ശരവണഭവനില്‍ ഏര്‍പ്പാടുചെയ്തിരുന്നു. ലോഡ്ജിന്‍റെ അടുത്തു തന്നെയാണ് ഡല്‍ഹി കരോള്‍ മാര്‍ക്കറ്റ്‌. തുണികളും മറ്റും വാങ്ങി 22:00നു ലോഡ്ജില്‍ തിരിച്ചെത്തി.



26.7.2012 രാവിലെ 6:45നു ശരവണഭവന്‍ ഹോട്ടലില്‍ നിന്നും ചായ, ബ്രേക്ക്‌ ഫാസ്റ്റ് മുതലായവ കഴിച്ചു. വിവേകാനന്ദ ഏര്‍പ്പാടുചെയ്തിരുന്നു. അതിനുശേഷം 7:15നു കരോള്‍ ഭാഗ് ലോഡ്ജില്‍ നിന്നും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് ബസ്സില്‍ എല്ലാവരും യാത്ര പുറപ്പെട്ടു. 7:50നു സ്റ്റേഷനില്‍ എത്തി. ലഗ്ഗേജ് എല്ലാം പോര്‍ട്ടറെ ഏല്‍പ്പിച്ച് പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചില്‍ എത്തിച്ചു. 8:45നു 2618 മംഗള എക്സ്പ്രസ്സ്‌ ട്രെയിന്‍ വന്നു. എല്ലാം അതില്‍ എടുത്തു വച്ചു. കൃത്യം 9:15നു ട്രെയിന്‍ യാത്ര പുറപ്പെട്ടു.

27.7.2012  ട്രെയിന്‍ യാത്ര തുടരുന്നു.

28.7.2012  തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ പത്ത് മണിക്ക് എത്തിച്ചേര്‍ന്നു. വീട്ടിലേക്കു ടാക്സി പിടിച്ചു. 10:25നു എത്തിച്ചേര്‍ന്നു. അതോടെ അമര്‍നാഥ് യാത്ര മംഗളമായിട്ട്തന്നെ അവസാനിച്ചു.



Sunday, August 2, 2015

Kathmandu, Nepal

Nepal Package Tour


Gorakhpur - Sunouli - Lumbini - Pokhara - Kathmandu


25-Mar-2015 to 05-Apr-2015


by
K. G. Nair & Lakshmi G. Nair
Kombiyil K.G. Nivas
Amala Nagar, Thrissur
9446085307


25-Mar-2015
ഉച്ചക്ക് 11:45ന് തൃശൂരിൽ നിന്നും ഗോരഖ്പൂരിലെക് ട്രെയിൻ നമ്പർ 12511 രപതിസാഗർ എക്സ്പ്രെസ്സിൽ യാത്ര പുറപ്പെട്ടു . 26.3.2015 യാത്ര തുടരുന്നു. 27. 3. 2015 യാത്ര തുടരുന്നു. എന്നാൽ 27.3.2015 ന് വൈകിയിട്ട് 15.30 നു ഗോരഖ്പൂരിൽ  എത്തേണ്ട ട്രെയിൻ ജാൻസി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു 100 കി. മീറ്റർ ഉള്ളപ്പോൾ tankwagon goods train പാളം തെറ്റിയതു കാരണം 15 മണിക്കൂർ വൈകി 28. 03. 2015 നു രാവിലെ 6.00 മണിയോടുകൂടി Gorakhpur റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയതിനു ശേഷം സത്യം ടൂർ ട്രാവെൽസിന്റെ ഗൈഡും എ.സി. ബസും റെഡിയായി നിൽപ്പുണ്ടായിരുന്നു. നേപ്പളിലോട്ടു കടക്കുമ്പോൾ അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് സത്യം ടൂർ ട്രാവെൽസ് ആണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും kathmandu വിലേക്ക് യാത്ര പുറപ്പെട്ടു. പോകുന്ന വഴിയിൽ നേപ്പാൾ ബോർഡറിൽ പ്രവേശിച്ചതിനു ശേഷം ചെക്ക്‌ പോസ്റ്റിൽ വളരെയധികം വണ്ടികൾ ലൈനിൽ ചെക്കുചെയ്യുന്നതിനു വേണ്ടി കാത്തു കിടപ്പുണ്ടാകും. ഓരോരോ വണ്ടികൾ ചെക്കിങ്ങ് കഴിഞ്ഞു വരുമ്പോൾ കുറച്ചു സമയം എടുക്കും. അതെല്ലാം കഴിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ട് Sounoli എന്ന സ്ഥലത്ത് എത്തി. അവിടെയുള്ള Mahathma Hotel ൽ കുളിയും രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റും കഴിഞ്ഞതിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ടു. പോകുന്ന വഴിയിൽ രണ്ടു ഭാഗത്തും കാടുകളും കൊക്കകളും വളവും തിരിവും ചുരവും ഉള്ള സ്ഥലത്തു കൂടിയാണ് ബസ്‌ പോകുന്നത്. പോകുന്ന വഴിയിൽ നാരായണി നദി കാണാം. narayangra എന്നാ സ്ഥലത്ത് കൂടിയാണ് kathmandu വിൽ എത്തിച്ചേർന്നത്.

29-Mar -2015 
എവറസ്റ്റ്‌ കൊടുമുടി കാണുന്നതിനു വേണ്ടി kathmanduവിൽ ഉള്ള ത്രിഭുവൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു. വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ടിക്കറ്റ്‌ പരിശോധനയും ബോർഡിംഗ് പാസ്‌ എടുക്കലും എല്ലാം കഴിഞ്ഞു പ്ലയിനിൽ കയറി ഇരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ 35 പേർ ഉള്ളതിൽ 17 പേർ മാത്രമേ എവറസ്റ്റ്‌ കാണുവാൻ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ ലോഡ്ജിൽ തന്നെ ഞങ്ങൾ മടങ്ങി വരുന്നതുവരെ റെസ്റ്റ് ചെയ്തു. എവറസ്റ്റ്‌ കാണുന്നതിനു പ്രത്യേകം പ്ലയിൻ ചാർജായ. Rs. 7500 / വെച്ച് ഓരോരുത്തരും കൊടുക്കണം. 17 പേർക്ക് ഇരിക്കാവുന്ന പ്ലയിൻ ആയിരുന്നു. വിമാനത്തിന്റെ രണ്ടു സൈഡിലും ഉള്ള ഗ്ലാസ്സിൽക്കൂടി വേണം എവറസ്റ്റ്‌ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും. വിമാനത്തിന്റെ ഉള്ളിലുള്ള ഫോട്ടോ  പൈലറ്റിന്റെ കൈവശം ക്യാമറ കൊടുത്താൽ ഫോട്ടോകൾ എടുത്തുതരും. പല പേരിലും ഉള്ള കൊടുമുടികൾ നിരന്നു നിരന്നു കിടക്കുന്നത് കാണാൻ കഴിയും. വിമാനം എവറസ്റ്റിന്റെ മുകളിൽ അടുത്തു കൊണ്ടു പോയി താഴത്ത് മറ്റു വണ്ടികൾ നിറുത്തുന്ന മാതിരി വളരെയധികം സമയം വായുവിൽ നിറുത്തിയിടും. എവറസ്റ്റ്‌ കൊടുമുടികളിൽ കാലുകുത്താൻ സാധിച്ചില്ല. എങ്കിലും വിമാനത്തിൽ ഇരുന്നു അടുത്ത് പോയി കാണാൻ സാധിച്ചത് മഹാദേവന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. കുറഞ്ഞത്‌ ഒരു മണിക്കൂർ സമയം എടുത്തു എല്ലാം കഴിഞ്ഞ് താഴെ ഇറങ്ങുന്നതിന്. നല്ല അന്തരീക്ഷം ആണെങ്കിൽ മാത്രമേ ഇതെല്ലാം കാണുവാനും മറ്റും സാധിക്കുകയുള്ളൂ. ഞങ്ങൾ പോയ സമയം നല്ല അന്തരീക്ഷം തന്നെ ആയിരുന്നു. മഞ്ഞ്‌ ഉണ്ടെങ്കിൽ ഇതൊന്നും കാണുവാൻ സാധിക്കുകയില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ്‌ കൊടുമുടിയും നേപ്പാളിൽ ആണ്. മഹാദേവന്റെ കണ്ണ് എന്നറിയപ്പെടുന്ന രുദ്രാക്ഷത്തിന്റെ ജന്മദേശവും മഹാവിഷ്ണുവിന്റെ ചൈതന്യം അടങ്ങിയിരിക്കുന്ന സാള ഗ്രാമത്തിന്റ ഉത്ഭവസ്ഥാനവും നേപ്പാളിൽ ആണ്. രുദ്രാക്ഷം ഉണ്ടാവുന്ന മരങ്ങളും ഇവിടെ കാണാൻ കഴിയും. പാർവതി പരമാശിവന്മാരുടെ വാസ സ്ഥലമായ കൈലാസത്തിലേക്ക് പോകുന്ന തീർഥാടകർ അധികവും നേപ്പാൾ വഴിയാണ് പോകുന്നത്. എല്ലാം കൊണ്ടും ധന്യമായ പുണ്യ ഭൂമിയിൽ ദർശിക്കുവാൻ ഭഗവാൻ നമുക്കു തന്ന ഭാഗ്യം ഹിമാലയം പോലെ തന്നെ വലിയ ഒരു മഹാഭാഗ്യം തന്നെയാണ്. പിന്നീട് ഞങ്ങൾ പോയത് kathmandu പശുപതിനാഥക്ഷേത്രം , ശിവജി ടെമ്പിൾ മുതലായവ ദർശനം നടത്തി. ഇവിടെ ദർശനം ചെയ്താൽ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലും ചാർദാം ക്ഷേത്രങ്ങളിലും ദർശനം ചെയ്തതിന്റെ പുണ്യം ഇവിടെ ദർശനം ചെയ്താൽ കിട്ടും എന്നാണ് വിശ്വാസം. ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ കേദാർനാഥിൽ ദർശനം ചെയ്തു കഴിഞ്ഞാൽ kathmandu പശുപതിനാഥ ക്ഷേത്രത്തിലും ദർശനം നടത്തണം. എന്നാലെ കേദാർനാഥ് ക്ഷേത്രദർശനം പൂർത്തിയാവുകയുള്ളൂ. പശുപതിനാഥ് ക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണത്തിൽ നിർമിച്ചതാണ്. ക്ഷേത്രത്തിന്റെ മേൽക്കൂര വളരെ ദൂരെ നിന്നു തന്നെ കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ മുൻപിലായി 15 അടിയോളം ഉയർന്ന പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന നന്ദി വിഗ്രഹത്തിന്റെ മേൽക്കൂര സൗന്ദര്യം എത്ര നേരം കണ്ടു നിന്നാലും മതി വരുകയില്ല. ക്ഷേത്രത്തിൽ 4:00 മണി മുതൽ പൂജ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ വലതു വശത്തുള്ള പടികൾ കയറി ദർശനം നടത്തിയ ശേഷം ഇടതു ഭാഗത്തു കൂടി ഇറങ്ങി പോരണം. പശുപതി സന്നിധിയിൽ ഭാഗുതി നദിക്കരയിൽ ശവദാഹം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്നു. നദിക്കരയിൽ അനേകം സന്യാസിമാർ ധ്യാനത്തിൽ ഇരിക്കുന്നതു കാണാം. പശുപതി ക്ഷേത്രത്തിലും പൂജാവിധികൾ ഏർപ്പെടുത്തിയിട്ടുള്ളത് ജഗദ്‌ ഗുരു ശങ്കരാചാര്യ സ്വാമിയാണ്. കർണാടകയിൽ നിന്നുള്ള ലിംഗായത്ത് വിഭാഗത്തിൽ പെട്ടവരാണ് പൂജാരികൾ. ശിവലിംഗ പ്രതിഷ്ഠക്ക് ഏകദേശം ഒന്നേകാൽ മീറ്റർ ഉയരം വരും. ശിവലിംഗത്തിന്റെ നാലു വശത്തും പ്രത്യേക മുഖങ്ങൾ ആണ് ഉള്ളത്. മുകളിലും മുഖം ഉണ്ട്. അഞ്ചു മുഖം ഉള്ളതിനാൽ അഞ്ചു പ്രാവശ്യം വലം വയ്ക്കണം. ശ്രീകോവിലിനകത്തേക്ക് തീർഥാടകർക്ക് പ്രവേശനം ഇല്ല. ശ്രീകോവിലിൽ നാലു നടകൾ ഉണ്ട്. നാലു പൂജാരികളും പൂജക്ക്‌ ഉണ്ട്. പൂജാരികൾ ചുവന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കുകയുള്ളൂ. പുറത്തു വേറെ ചെറിയ 800 ശിവലിംഗ പ്രതിഷ്ഠകൾ കാണാം. അവിടെ തന്നെയുള്ള ഗുഹേശ്വരി ദർശനവും ബോധനാഥ ദർശനവും ജലനാരായണൻ (ബുദ്ധനീലകണ്ഠൻ ) ദർശനവും നടത്തി. തടാക ജലത്തിൽ ശയിക്കുന്ന രീതിയിലാണ്‌ ബുദ്ധനീലകണ്‌ഠ പ്രതിഷ്ഠ. മുഖവും ശിരസ്സും ജലത്തിന്റെ മുകളിൽ പൊങ്ങി കാണാം. ക്ഷേത്രങ്ങളുടെ ചുറ്റും ഒരു വലിയ നഗരം തന്നെയാണ്. യാതൊരു വിധ കലർപ്പും ഇല്ലാത്ത രുദ്രാക്ഷം വിൽക്കുന്ന ധാരാളം കടകൾ ക്ഷേത്രത്തിനു ചുറ്റുമായിട്ടുണ്ട് . 

30.03.2015
അതിരാവിലെ തന്നെ സണ്‍ റൈസ് കാണുവാൻ നാഗർകൊട്ടിലെക്കു യാത്ര തിരിച്ചു. പൊക്രയിൽ ഏറ്റവും പൊക്കം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ്. സൂര്യോദയം കാണുവാൻ നല്ല തിരക്ക് ആയിരിക്കും. അതിരാവിലെ ആയ കാരണം തണുപ്പ് അനുഭവപ്പെടും. അതിനാൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരിക്കണം. ഈ കുന്നിന്റെ മുകളിലേക്ക് വലിയ വാഹനങ്ങൾ ഒന്നും പോകുകയില്ല. പിന്നീട് ദർബാർ സ്ക്വയറിലേക്ക് യാത്ര തിരിച്ചു. ഈ സ്ക്വയറിനു സമീപത്ത്  നേപ്പാളിലെ മന്ത്രവാദികൾ ചുറ്റി പറ്റി കറങ്ങി നടക്കുന്നത് കാണാം. ഇവരെല്ലാം നല്ല ആരോഗ്യം ഉള്ളവരും പല തരത്തിലുള്ള വസ്ത്രം ധരിക്കുന്നവരുമാണ്. ദർബാർ സ്ക്വയർ കാണാൻ മനോഹരമാണ്. ദർബാർ സ്ക്വയറിൽ ഒരു ഹനുമാന്റെ ശിലാ വിഗ്രഹം കാണാം. ഹനുമാന്റെ ഇരുവശത്തും കരിങ്കല്ലു കൊണ്ടുള്ള രണ്ടു സിംഹങ്ങളെ കാണാം. ഒന്നിൽ ശിവനും മറ്റൊന്നിൽ പാർവ്വതിയും. ദർബാർ സ്ക്വയർ കെട്ടിടത്തിന്റെ മുകളിൽ ഒരു സുന്ദരി പെണ്‍കുട്ടി വന്നിരിക്കുന്ന സ്ഥലം ഉണ്ട് . ദേവി വന്നു ദർശനം തരുന്നതയിട്ടാണ് സങ്കൽപം . ഇരിക്കുന്ന സ്ഥലത്തിന്റെ പേര് കുമാരിഗർ എന്നാണ് പറയുന്നത് . ദർശനം കിട്ടുന്നതിനു വേണ്ടി വളരെയധികം തീർത്ഥാടകർ നിൽപ്പുണ്ടാകും. ദർശനം നൽകുന്നതിനുവേണ്ടി കെട്ടിടത്തിന്റെ മുകളിൽ വളരെ കുറച്ചു സമയമേ ഇരിക്കുകയുള്ളൂ. കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി കണ്ടു കഴിഞ്ഞാൽ എണീറ്റു പോകും. അവിടെ നിന്നും  kathmandu ത്രിഭുവൻ വിമാനത്താവളത്തിലേക്ക് യാത്ര തുടർന്നു. വിമാനത്താവളത്തിൽ എത്തിയതിനു ശേഷം പൊക്കറോ എയർ പോർട്ടിലേക്ക് വിമാനത്തിൽ യാത്ര ചെയ്തു. രണ്ടു ചെറിയ വിമാനങ്ങൾ ആയിരുന്നു. അര മണിക്കൂർ സമയം കൊണ്ട് എയർ പോർട്ടിൽ എത്തിച്ചേർന്നു. 

31.03.2015 
രാവിലെ തന്നെ വിദ്യവാസിനി ടെമ്പിൾ ദർശനം നടത്തുന്നതിന് പുറപ്പെട്ടു. അമ്പലത്തിൽ എത്തിയ ശേഷം വളരെയധികം പടികൾ കയറണം. അമ്പലത്തിലെ പ്രതിഷ്ഠ രാധയാണ്. കൃഷ്ണനും അടുത്ത് തന്നെയുണ്ട്. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ മംഗള കർമങ്ങൾ എത്രയും പെട്ടന്ന് നടക്കും എന്നാണ് വിശ്വാസം. വളരെയധികം പ്രകൃതി സൗന്ദര്യവും ഭക്തി നിർഭരവുമയി തിരക്കേറിയ പുരാതന ക്ഷേത്രവും ഉറച്ച വിശ്വാസവും വിജയ സാദ്ധ്യതയും പ്രതേക അനുഗ്രഹവും ഇവിടെ നിന്നും ലഭിക്കുവാൻ സാധിക്കും. പിന്നീട് സേദി നദിയിൽ എത്തി. സേദി നദി ഒരു ഗുഹക്കുള്ളിൽ നിന്നും ഇരചിറങ്ങി വിശാലവും അഗാധവുമായ ഒരു ജലാശയം രൂപപ്പെട്ടിരിക്കുന്നു. മറു വശത്ത് ഒരു പാറയുടെ പിളർപ്പിൽ കൂടി ഈ നദി വീണ്ടും അപ്രത്യക്ഷമാകുന്നു. ഈ നദികൾക്ക് കുറുകെ ഒരു നടപ്പാലവും ഉണ്ട്. അടുത്ത് പൊക്കറയിൽ നിന്നും 2 കിലോമീറെർ ദൂരത്തു സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്  ഡേവിൻസ് ഹാൾ. ലോക ടൂറിസം ഭൂപടത്തിൽ ഏറ്റവും വലിയ ഗുഹകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വെള്ളച്ചാട്ടമാണ്  ഡേവിൻസ് ഹാൾ. ഫേവാ തടാകത്തിൽ നിന്നും ഒരു ഭൂഗർഭ ഗുഹയിൽ കൂടി കഷ്ട്ടിച്ചു 1 കിലോമീറ്റെർ സഞ്ചരിച്ച് എത്തുന്ന വെള്ളമാണ് ഡേവിൻസ് ഹാളിലെ വെള്ളച്ചാട്ടമായി കാണുന്നത്. ഈ വെള്ളം ഒരു ഇടുങ്ങിയ ഗർത്തത്തിലൊട്ടു പതിച്ച് അപ്രത്യക്ഷമാവുകയാണ്. ഇതിന്റെ ആഴമോ നീളമോ ഒന്നും തന്നെ അറിയില്ല. ഡേവിൻസ് ഹാളിൽ നിന്നും കുറച്ചു ദൂരെയാണ് ഫേവാ തടാകം. തടാകത്തിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ ദ്വീപ്‌ ഉണ്ട്. ഈ ദ്വീപിൽ പ്രശസ്തമായ ഭാരതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ദ്വീപിൽ പോയി വരുന്നതിനു ബോട്ട് സർവിസ് ഉണ്ട്. തന്നെത്താനെ തുഴഞ്ഞു പോകുന്നതിനു വള്ളങ്ങളും ഉണ്ട്. ദ്വീപിലേക്ക് വരുന്നതിനു വേറെ റോഡുകൾ ഒന്നും തന്നെ ഇല്ല. അമ്പലത്തിന്റെ ചുറ്റും വെള്ളമാണ്. ചെറിയ ബോട്ടുകൾ ആണ്. ഓരോ ബോട്ടിലും ആറ് ഏഴ് പേരെ വീതം കയറ്റി തുഴഞ്ഞ് കരക്ക്‌ അടുപ്പിക്കുന്നതിനു ബോട്ടിൽ ജോലിക്കാർ ഉണ്ട്. അവർക്ക് കൗണ്ടറിൽ നിന്നും എടുത്തിട്ടുള്ള ടിക്കറ്റ്‌ കൊടുക്കണം. ദർശനം കഴിഞ്ഞു തിരിച്ചു ഇപ്പുറം എത്തിക്കുകയും ചെയ്യും. അമ്പലത്തിന്റെ അടുത്തു തന്നെ പഴക്കം നിശ്ചയിക്കുവാൻ പറ്റാത്ത ഒരു താൽ മരം നിൽപ്പുണ്ട്. താൽ മരത്തിന്റെ ചുവട്ടിലാണ് ക്ഷേത്രം നിൽക്കുന്നത്. തടാകത്തിന്റെ ചുറ്റിലും കടകളും ആൾതാമസവും ഉണ്ട്. 

1. 04. 2015 
മനക്കാമല ക്ഷേത്രത്തിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെട്ടു. ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  kathmandu ഗുർഗാഹൈവെയിൽ ഒരു വലിയ കുന്നിൽ മുകളിൽ ആണ് അതിപുരാതന ക്ഷേത്രം ഉള്ളത്. ഈ ക്ഷേത്രത്തിനു സമീപത്തുകൂടി ഗണ്ഡകി നദിയുടെ പോഷകനദിയായ ത്രിശൂലി നദി ഒഴുകുന്നു. ഈ ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യം സാധിച്ചവരുടെയും നേർച്ചക്കാരുടെയും മറ്റു തീർത്ഥാടകരുടെയും തിരക്കായിരിക്കും. ക്ഷേത്രത്തിൽ എത്താനുള്ള എളുപ്പ മാർഗം റോപ് വെ വഴിയാണ്. റോപ് വെ വഴിയുള്ള ദൂരം 3.2 കിലോമീറെർ വരും. മൂന്നു മലകൾ കടന്നു പോകണം. റോപ്പിലുള്ള ഓരോ പെട്ടിയിലും കുറഞ്ഞത്‌ ആറുപേർ വീതം ഇരിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. റോപ് വഴി പെട്ടികൾ ചുറ്റിവന്നാൽ വേഗം തന്നെ കയറണം. പെട്ടികൾ വഴിക്കുവഴി വന്നുകൊണ്ടിരിക്കും. പെട്ടിയിൽ കയറി പോയികൊണ്ടിരിക്കുമ്പോൾ താഴോട്ട് നോക്കിയാൽ കാടുകളും പ്രകൃതി സൗന്ദര്യങ്ങളും കണ്ട് ആസ്വദിക്കാൻ കഴിയും. പേടിയും തോന്നും. ഈ റോപ് വേയിൽ ആട് , കോഴി മുതലായവയെ കൊണ്ടുപോകുന്നതിന് പ്രത്യേകം പെട്ടികൾ തന്നെ ഉണ്ട്. ആ പെട്ടിയിൽ ആൾക്കാരെ കയറ്റുകയില്ല. ഈ ക്ഷേത്രത്തിൽ ആട്, കോഴി മുതലായവയെ ബലി അർപ്പിക്കുന്നത് നേരിൽ കാണാം. ബലിയർപ്പിക്കുന്നത് ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കുന്നതിനും മറ്റുമാണ്. പൊതുവെ എല്ലാ ഭക്ത ജനങ്ങൾക്കും വലിയ ഭക്തിയും വിശ്വാസവും ഉള്ള അമ്പലം തന്നെയാണ് മനക്കാമല ടെമ്പിൾ. താഴത്തുനിന്നും കുറഞ്ഞത്‌ 1300 അടി പൊക്കമുള്ള മലമുകളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. 

2. 04.2015  
Sunouliയിൽ നിന്നും Lumbiniയിലേക്ക്. ഭഗവൻ ശ്രീ ബുദ്ധദേവന് ജന്മം നൽകിയ പുണ്യഭൂമിയാന്ന് Lumbini. പണ്ട്‌ മൂഗൾമാരുടെ ആക്രമണത്തിൽ ഈ കൊട്ടാരം നശിച്ചുപോയി. കുറഞ്ഞത്‌ ആയിരം വർഷങ്ങൾക്കുമേൽ  പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ അടിത്തറ ഇന്നും സംരക്ഷിച്ചു പൂജാദികർമ്മങ്ങൾ നടത്തിവരുന്നു. ഈ സ്ഥലത്ത് പുരാതനകാലത്തെ അടിത്തറയിൽ അധൂനിക രീതിയിൽ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. ഇവിടെ എത്തുന്ന  ബുദ്ധമത വിശ്വാസികൾ ഈ മണ്ണിനെ തൊട്ട് നമസ്കരികൂകയും കുറച്ച്  മണ്ണ്‍ എടുത്തുകൊണ്ട് പോകുന്ന കാഴ്ചയും കാണാം. ഇതിനു നടുവിൽ ഒരു കനാലും ഉണ്ട്. വേറെയും പലവിധ ബുദ്ധവിഹാരങ്ങൾ കാണാൻ കഴിയും. ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് മൂന്നു കിലോമീറെർ ദൂരം വലിയ വണ്ടികൾ ഒന്നും തന്നെ വരികയില്ല. ചെറിയ ടാറ്റാ സുമോ കാർ മാത്രമേ വരികയുള്ളൂ. ധാരാളം സന്യാസിമാർ ഇവിടെ ഇരിപ്പുണ്ടാകും. ഇവിടെ നേപ്പാളിലെ കാലാവസ്ഥ പൊതുവെ തരക്കേടില്ല. കൂടുതൽ തണുപ്പും ഇല്ല ചൂടും ഇല്ല അങ്ങിനത്തെ ഒരു അന്തരീക്ഷം ആയിരുന്നു. ഞങ്ങൾ നേപ്പാളിൽ ഉള്ളപ്പോൾ ഒരു ദിവസം തരക്കേടില്ലാത്ത മഴ പെയ്തു. മഴ പെയ്തപ്പോൾ നല്ല തണുപ്പ് അനുഭവപെട്ടു. നേപ്പാളിൽ ധാരാളം കൃഷി സ്ഥലങ്ങൾ ഉണ്ട്. ഉരുളക്കിഴങ്ങ്, കോളിഫ്ലവർ അങ്ങിനെ പലതരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വ്യവസായ ശാലകൾ വളരെ കുറവാണ്. വീടുകൾ കൂടുതലും ഷീറ്റുകൾ മേഞ്ഞതാണ്. നല്ല കെട്ടിടങ്ങളും ഉണ്ട്. നേപ്പാളിൽ ജോലി ചെയ്താൽ കൂലി വളരെ കുറവുള്ളതു കൊണ്ടാണ് കേരളത്തിൽ ഇത്രയധികം നേപ്പാളികൾ ജോലിതേടി വരുന്നത്. രണ്ടു മൂന്ന് നേപ്പാളികളായിട്ട് ഞങ്ങൾ പരിചയപ്പെട്ടു. അപ്പോൾ അവർ പറഞ്ഞ വിവരം ആണ് കൂലി കുറവുള്ള കാര്യം. പഠിപ്പും വളരെ കുറവാണ്. കേരളത്തിൽ എന്തു ജോലിയും അവർ ചെയ്യുവാൻ തയ്യാറാണ്. കേരളത്തിൽ കൂലി കൂടുതൽ കിട്ടുന്നുണ്ട്. കടകളെല്ലാം ചെറിയ ചെറിയ ഒറ്റമുറികളാണ്. മിക്ക കടകളിലും മദ്യം വില്പനയ്ക്ക് വച്ചിട്ടുണ്ട്. കടകളിൽ കൂടുതലും സ്ത്രീകളാണ് കച്ചവടം ചെയ്യുന്നത്. നേപ്പാളിൽ ഞങ്ങൾ പോയ സ്ഥലത്ത് ഓട്ടോ റിക്ഷകൾ ഒന്നും തന്നെ ഇല്ല. ടാക്സിയായി ഓടുന്നത് മാരുതി കാറുകളാണ്. വലിയ ബസ്സുകൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. ചെറിയ ടെമ്പോമാതിരിയുള്ള വണ്ടികളാണ് പാസഞ്ചർ വണ്ടികളായി ഓടുന്നത്. നേപ്പാൾ സമയവും ഇന്ത്യൻ സമയവും 15 മിനിട്ടിന്റെ വ്യത്യാസം ഉണ്ട്. അതുപോലെ തന്നെ ഇന്ത്യൻ രൂപ   100ക്ക് നേപ്പാളിൽ 160 രൂപയാണ്.ഇന്ത്യൻ പൈസ നേപ്പാളിൽ എല്ലാവർക്കും ഇഷ്ടമാണ്. നേപ്പളികൾക്ക് ഇന്ത്യൻ രൂപയോടാണ് കൂടുതൽ താല്പര്യം. നേപ്പാളിൽ പല സ്ഥലത്തും സഞ്ചരിക്കുന്ന ശൗചാലയം കണ്ടു. എല്ലാം കണ്ടതിനു ശേഷം നേരെ ഗോരഖ് പൂരിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ ഗോരഖ്നാഥ് ക്ഷേത്രം ദർശനം ചെയ്യുന്നതിന് വേണ്ടി അമ്പലത്തിന്റെ അടുത്തു തന്നെ ബസ്സ്‌ നിറുത്തി. ഗുരു ഗോരഖ് നാഥ് മഹാക്ഷേത്രം വൃതനിഷ്ടയുള്ള നാഥ് സമ്പ്രദായത്തിലെ സന്യാസിമാരാണ് ക്ഷേത്രത്തിലെ പൂജാരികൾ. അനേകം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിൽ അധികം പ്രത്യേകം പ്രതിഷ്ഠകളും പൂജാരിമാരും ഉണ്ട്. അഥിതി മന്ദിരം, വേദപാഠശാല , ഉദ്യാനങ്ങൾ എന്നിവയെല്ലാം വളരെ ശാസ്ത്രീയമായി നടത്തിവരുന്നു. വളരെ സുപ്രസിദ്ധിയും ഭക്തജനത്തിരക്കും തീർത്ഥാടകരുടെ ദർശനവും കാരണം തിരുവനതപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പോലെ ലോക പ്രശസ്തി ആർജിച്ചു വരുന്ന ഒരു മഹാക്ഷേത്രമാണ് --------
വിവേകാനന്ദ ട്രാവൽസിന്റെ കൂടെയാണ് ഞങ്ങൾ യാത്ര പോയത്. വളരെ നല്ല ഒരു ട്രാവൽസ് തന്നെയാണ്. യാത്രയിൽ താമസിക്കുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ ഉള്ള ഏ .സി ഡബിൾ റൂമുകളും ഏ സി ബസുമാണ് ഏർപ്പെടുത്തിയിരുന്നത് രണ്ടു പേർ വീതം താമസിക്കുന്നതിനുള്ള ഏ സി റൂമുകളാണ് എല്ലാ സ്ഥലത്തും കൂടെ ആദ്യം മുതൽ അവസാനം വരെ യാത്രയിൽ ചുരുച്ചുറുക്കും പരിചയവും ഉള്ള ഗൈഡും ഉണ്ടായിരുന്നു. ഗൈഡിന്റെ സേവനം എല്ലാ തീർത്ഥാടകർക്കും ഇഷ്ടപ്പെട്ടു. 

3.04.2015 
തീർത്ഥയാത്ര എല്ലാം കഴിഞ്ഞ് ഗോരഖ് പൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. രാവിലെ 6:35 നുള്ള ട്രെയിൻ നമ്പർ 12512 ഗോരഖ് പൂർ തിരുവനന്തപുരം രപ്തി സാഗർ എക്സ് പ്രസ്സിൽ യാത്ര പുറപ്പെട്ടു. 
4.04 .2015 
യാത്ര തുടരുന്നു. 
5.04.2015 
തൃശ്ശൂരിൽ ഉച്ചക്ക് 12:00 മണിക്ക് എത്തിച്ചേർന്നു.


 






Wednesday, July 22, 2015

കൈലാസയാത്ര വിവരണം (Mount Kailash)

-- കെ. ജി. നായർ - ലക്ഷ്മി. ജി. നായർ

2006 ഏപ്രിൽ മാസത്തിൽ ഞാൻ ജോലി ചെയ്തിരുന്ന I.O.C എന്ന സ്ഥാപനത്തിൽ നിന്നും വിരമിച്ചതിനുശേഷം വിവേകാനന്ദ ട്രാവൽസ്, കോഴിക്കോട് എന്ന ടൂർ ട്രാവൽസിന്റെ കൂടെ അനേകം തീർത്ഥയാത്രകൾ ചെയ്യുന്നതിനുളള ഭാഗ്യം എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും സാക്ഷാൽ ജഗദീശ്വരന്റെ കടാക്ഷം കൊണ്ട് അനുഭവിച്ചറിയുവാൻ സാധിച്ചു.  മേൽപറഞ്ഞ ട്രാവൽസിന്റെ കൂടെയും അല്ലാതെയും അനേകം picnic ടൂറുകളും തീർത്ഥയാത്രകളും ചെയ്യുവാനുള്ള ഭാഗ്യവും ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കൂടുതലും കേരളത്തിന്‌ പുറത്തുള്ള സ്ഥലങ്ങളിൽ ആണ് അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇത്രത്തോളം തീർത്ഥയാത്രകൾ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സുപ്രധാനമായ കൈലാസ പർവ്വത പരിക്രമ യാത്ര ചെയ്യുന്നതിനുള്ള ഭാഗ്യവും അതിനുള്ള യോഗവും എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും ഉണ്ടായി. ഞങ്ങൾക്ക് ആദ്യമൊന്നും ഇങ്ങനെയുള്ള യാത്രകളെപറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. ഓരോരോ യാത്രകൾ പോയിട്ട് അതിന്റെ അറിവും മറ്റുള്ളവരിൽ നിന്നു കിട്ടുന്ന അറിവും വെച്ച് ഞങ്ങൾ വളരെയധികം ചിന്തിച്ചുതുടങ്ങി. കൈലാസം എന്നു പറയുന്ന ദേവഭൂമിയിലേക്ക് ഒന്ന് കാല് കുത്തണം, തൊട്ടു നമസ്കരിക്കണം, അവിടെ നിന്നുള്ള അനുഗ്രഹം കിട്ടണം എന്ന് എപ്പോഴും മനസ്സിനുള്ളിൽ പറയുവാൻ തുടങ്ങി. അതിനെ പറ്റി ആലോചിച്ച് 2008 ൽ വിവേകാനന്ദ ട്രാവൽസിന്റെ തൃശൂർ ഓഫീസിൽ പോയി മേൽപറഞ്ഞ യാത്രയെപറ്റി അന്വേഷിച്ചു. അവിടെ നിന്നുള്ള മറുപടി ആദ്യം തന്നെ കൈലാസയാത്രയ്ക്കു പോകുന്നതിനു പാസ്സ് പോർട്ട് വേണം എന്നായിരുന്നു. ഹാർട്ട്‌ കംപ്ലൈന്റ്റ്‌ , ആസ്ത്മ മുതലായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. കൂടാതെ എട്ടു പാസ്സ് പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം എന്നും പറഞ്ഞു . അങ്ങിനെ പാസ്സ് പോർട്ടിനുള്ള അപേക്ഷ കൊടുത്തു. രണ്ടു മാസത്തോളം സമയമെടുത്തു പാസ്സ് പോർട്ട്‌ കിട്ടുവാൻ. ഇതെല്ലാം കിട്ടി കഴിയുമ്പോളേക്കും 2009 ൽ പോകുന്നതിനുള്ള സമയം കഴിഞ്ഞു . പിന്നീട്  2010 ജനുവരി മാസത്തിൽ തന്നെ ട്രാവൽ ഏജൻസിയിൽ അപേക്ഷ കൊടുത്തു . പോകുന്ന തിയതി 14.06.2010 മുതൽ 03.07.2010 വരെ. 20 ദിവസത്തെ പ്രോഗ്രാമാണ് എന്ന് പറഞ്ഞു. ബുക്ക്‌ ചെയ്തതിനുശേഷം ഓരോ ദിവസവും ഞങ്ങൾ എണ്ണി നീക്കികൊണ്ടിരിക്കും. മനസ്സിൽ  പലപല വിചാരങ്ങൾ അടിഞ്ഞുകൂടും . പോകുന്നതിനു സാധിക്കുമോ , എന്തെങ്കിലും തടസ്സങ്ങൾ വരുമോ , അസുഖങ്ങൾ എന്തെങ്കിലും വന്നാൽ യാത്ര പോകുന്നതിനു സാധിക്കുമോ , പോയി കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക ഇങ്ങനെയുള്ള പലപല കാര്യങ്ങൾ മനസ്സിനുള്ളിൽ അലയടിച്ചുകൊണ്ടിരുന്ന ഒരു സമയം തന്നെ ആയിരുന്നു . എന്റെ കാര്യം മാത്രം ചിന്തിച്ചാൽ പോരാ എന്റെ ഭാര്യയുടെ കാര്യത്തിലും ചിന്തിക്കണം . രണ്ടുപേർക്കും ഒരേപോലത്തെ അവസ്ഥ തന്നെയായിരിക്കണം . പോയിക്കഴിഞ്ഞാൽ രണ്ടുപേർക്കും തിരിച്ചുവരാൻ സാധിക്കുമോ , രണ്ടുപേരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള കാര്യങ്ങളെപറ്റി ഒരേ ചിന്ത തന്നെ മനസ്സിൽ അലട്ടികൊണ്ടിരുന്നു . എന്തൊക്കെ വന്നാലും രണ്ടും കല്പിച്ച് യാത്രക്കുള്ള തയ്യാറടുപ്പ് തുടങ്ങി . കൈലാസ യാത്ര വളരെയധികം ക്ലേശകരം ആണെന്നും വളരെയധികം തണുപ്പും കഷ്ടപ്പാടും സഹിക്കേണ്ടിവരും എന്ന് പലരും കൈലാസ യാത്രയെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ നിന്ന് വായിച്ചറിയുവാൻ കഴിഞ്ഞു . എന്തു തന്നെ വന്നാലും സാക്ഷാൽ ജഗദീശ്വരൻ ഞങ്ങളെ അവിടെ എത്തിക്കും എന്നുള്ള വിശ്വാസത്തിൽ തന്നെ ഞങ്ങൾ മുന്നോട്ട് ഓരോ ദിവസവും തള്ളി നീക്കി .

യാത്ര പോകുന്നതിനു ഒന്നര മാസം ഉള്ളപ്പോൾ ഗുരുവായൂരിൽ മയൂര ഹോട്ടലിൽ വച്ച് യാത്ര പോകുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങളെ പറ്റിയും മുൻകരുതലുകലെപറ്റിയും ഉള്ള വിശദീകരണങ്ങൾ പറഞ്ഞുതരുന്നതിനു വേണ്ടി വിവേകാനന്ദ ട്രാവൽസ് ഉടമ യാത്രയിൽ ബുക്ക്‌ ചെയ്തിരിക്കുന്ന എല്ലാവർക്കും മേൽപറഞ്ഞ ഹോട്ടലിൽ എത്തിച്ചേരുന്നതിനു വേണ്ടി ലെറ്റർ അയച്ചത് ഞങ്ങൾക്കും കിട്ടുകയുണ്ടായി . അതുപ്രകാരം ഞങ്ങളും പ്രസ്തുത ചർച്ചയിൽ പങ്കെടുത്തു . വിവേകാനന്ദ ട്രാവൽസ് ഉടമ തന്നെയാണ് മേൽപറഞ്ഞ ചർച്ചയിൽ എല്ലാവർക്കും യാത്ര പോകുന്ന കാര്യങ്ങളെപറ്റി പറഞ്ഞു മസ്സിലാക്കിതന്നത് . മലയുടെ മുകളിൽ യാത്ര ചെയ്യുമ്പോൾ ശ്വാസം കിട്ടുന്നതിനും നടക്കുന്നതിനും മറ്റും യോഗ ചെയ്യണം . അതിനെ പറ്റി പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്തു . ഞങ്ങൾ കൈലാസം പോകാൻ തീരുമാനിച്ചപ്പോൾ തന്നെ യോഗയിലും നടത്തത്തിലും ശ്രദ്ധ വളരെയധികം ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ ദിവസം അടുത്തു .

14.06.2010 ഉച്ചയ്ക്ക് 2.10 നു പുറപ്പെടുന്ന മംഗള എക്സ്പ്രെസ്സിൽ തൃശ്ശൂരിൽ നിന്നും ഡൽഹിയിലേക്കു ഞങ്ങൾ രണ്ടുപേരും യാത്ര തിരിച്ചു. 16.06.2010 ൽ വൈകി ഡൽഹിയിൽ എത്തി. 17.06.2010 ൽ കാഠ്മണ്ഢുവിലേക്ക് വിമാനത്തിൽ യാത്ര പുറപ്പെട്ടു. വൈകിയിട്ട് എത്തിച്ചേർന്നു. 18.06.2010 ൽ കാഠ്മണ്ഢുവിലുള്ള പശുപതിനാഥ ക്ഷേത്രം, ബുദ്ധ നീല കണ്ഠ ക്ഷേത്രം മുതലായവ ദർശിച്ചുവന്നതിനു ശേഷം ഇവിടെ നിന്നും മുന്നോട്ടുള്ള യാത്ര സത്യം ടൂർ ട്രാവൽസിനെ ഏൽപിച്ചു. കാരണം കാഠ്മണ്ഢു കഴിഞ്ഞ് ചൈനയിലേക്ക് കടന്നാൽ അവിടെയുള്ള ഏജൻസിക്കു മാത്രമേ അവിടുത്തെ രീതികളെ പറ്റി മനസിലാക്കാനും മറ്റും കഴിയുകയുള്ളൂ. ചൈനീസ് ഭാഷ തന്നെയാണ് മുഖ്യ പ്രശ്നം. സത്യം ട്രാവൽസ് ഒരു വലിയ ബാഗും ഒരു ജാകെറ്റും തരും. ജാകെറ്റ് തിരിച്ചു പോരുമ്പോൾ മടക്കി കൊടുക്കണം. മേൽപറഞ്ഞ ബാഗിൽ നമ്മുടെ എല്ലാവിധ സാധനങ്ങളും വയ്ക്കണം. ലഗ്ഗേജ് എല്ലാം തന്നെ ട്രക്കിൽ ആണ് കൊണ്ടുപോകുക. ഷേർപ്പകൾ എന്നു പറയുന്ന ആൾക്കാർ ആണ് ലഗ്ഗേജ് കയറ്റുകയും ഇറക്കുകയും ചെയ്യുക. ബാഗും ജാക്കെറ്റും ഒരേ കളർ തന്നെയായിരിക്കും. ബാഗിന്റെ പുറത്ത് നമ്പർ എഴുതിയിട്ടുള്ളത് ഓർമയിൽ വയ്ക്കണം. പോകുന്ന സ്ഥലങ്ങളിൽ എല്ലാം നമ്പർ പ്രകാരമാണ് ബാഗ്‌ കളക്റ്റ് ചെയ്യുക. 

അങ്ങിനെ കാഠ്മണ്ഢുവിൽ നിന്നും യാത്ര ചെയ്തു ന്യാലത്ത് എത്തിച്ചേർന്നു. ഒരു കാറിൽ നാലുപേർ എന്ന തോതിലാണ് യാത്ര . ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ടയോട്ടോ ലാൻഡ്‌ ക്രുസിയർ കാറിൽ ആണ് യാത്ര. ന്യാലത്തു നിന്നും യാത്ര ചെയ്തു സാഗയിൽ എത്തിച്ചേർന്നു . യാത്രാമദ്ധ്യേ ലാൽ ഗുലാ പാസ്‌, പെക്കുസോ തടാകം , ബ്രഹ്മപുത്ര നദി എന്നിവ കാണാൻ കഴിയും. സാഗയിൽ നിന്നും പര്യാംഗ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു . പര്യാംഗിൽ നിന്നും മാനസസരോവറിൽ എത്തി. പോകുന്ന വഴിയിൽ കൊച്ചു കൊച്ചു തടാകങ്ങളും വഴിയുടെ രണ്ടു ഭാഗത്തും പർവ്വതങ്ങളും കാണാം. യാത്രയിൽ ആദ്യത്തെ കൈലാസ ദർശനം കിട്ടുന്നത് മേൽപറഞ്ഞ മാനസസരോവറിൽ നിന്നാണ് . മാനസസരോവർ തടാകം മുഴുവനും ചുറ്റി വന്നതിനു ശേഷം തടാകത്തിൽ കുളിക്കുകയും കുപ്പികളിൽ തീർത്ഥം സംഭരിച്ച് വീട്ടിൽ കൊണ്ടുവരുന്നതിനായി വെക്കുകയും ചെയ്തു. മാനസസരോവറിൽ നിന്നും യാത്ര ചെയ്തു ഡർച്ചനിൽ എത്തി. ഡർച്ചനിൽ നിന്നും അഷ്ടപതിയിൽ എത്തിച്ചേർന്നു .  അഷ്ടപതിയിൽ നിന്നാൽ കൈലാസവും അഷ്ടപതിയും ഒരുമിച്ചു ദർശനം കാണുവാൻ കഴിയും . മേൽപറഞ്ഞ ന്യാലം , സാഗ , പര്യാംഗ് , മാനസസരോവർ , ഡർച്ചൻ  മുതലായ സ്ഥലങ്ങളിൽ താമസിക്കുന്നതിന് ഗസ്റ്റ് ഹൗസ് പോലെയുള്ള കെട്ടിടത്തിൽ ആണ്. സൗകര്യങ്ങൾ കുറവാണെങ്കിലും ലോഡ്ജോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഈ സ്ഥലങ്ങളിൽ ഉണ്ടാവില്ല. പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളത്തിനും വളരെയധികം ബുദ്ധിമുട്ടുതന്നെയാണ് . പ്രാഥമിക ആവശ്യങ്ങൾക്കെല്ലാം പേപ്പർ കൂടെ കരുതണം .

ഡർച്ചനിൽ നിന്നും ഷെർസോമിൽ എത്തി. ഷെർസോമുവരെ മാത്രമേ കാറുകൾക്ക് വരാൻ പറ്റുകയുള്ളൂ . അവിടെ നിന്നും വണ്ടികൾക്ക് മുന്നോട്ട് പോകുവാൻ കഴിയില്ല . ഷെർസോമിലാണ് യമദ്വാർ സ്ഥിതി ചെയ്യുന്നത് . യമദ്വാറിന്റെ ഉള്ളിൽ കൂടി കടന്ന് ചുറ്റും വലം വച്ച് നല്ലപോലെ പ്രാർത്ഥിച്ചിട്ടുവേണം മുന്നോട്ടു നീങ്ങുവാൻ . അതായത് യമനെ്റ അനുവാദം വാങ്ങിയ ശേഷം ദേവഭൂമിയിലേക്ക് കടക്കുകയാണ് .

കടന്നതിനുശേഷം പോയി തിരിച്ചു വരുന്നതുവരെയ്ക്കും യാതൊരുവിധത്തിലുള്ള ആപത്തുകളും സംഭവിക്കല്ലേ എന്ന് ഒന്നുകൂടി പ്രാർത്ഥിച്ച് മുന്നോട്ട് പതുക്കെ നീങ്ങി തുടങ്ങി . ഇവിടെനിന്നാണ് കൈലാസ പരിക്രമത്തിനു വേണ്ടിയുള്ള യാത്ര ആരംഭിക്കുന്നത് . പരിക്രമം നടത്തുന്നതിന് എല്ലാവർക്കും സാധിക്കാറില്ല . വളരെക്കുറച്ചു പേർക്കെ അതിനുള്ള യോഗം ഉണ്ടാവാറുള്ളൂ . ഞങ്ങൾ പോയ ഗ്രൂപ്പിൽ നിന്ന് വളരെക്കുറച്ചു പേർക്കേ പരിക്രമം നടത്തുന്നതിന് സാധിച്ചുള്ളൂ . എനിക്കും എന്റെ ഭാര്യ ലക്ഷ്മിക്കും അതിനുള്ള യോഗം ഉണ്ടായി . യമദ്വാറിൽ  നിന്ന് 52 കി. മീറ്റർ ദൂരം മൂന്നു ദിവസം കൊണ്ട് നടന്നു പരിക്രമം പൂർത്തിയാക്കണം . പരിക്രമം നടത്തുന്നതിന് പോകാൻ പറ്റാത്തവർ ഡർച്ചൻ ക്യാമ്പിലേക്കു തന്നെ തിരിച്ചു പോകാം . എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടാവും . ഞങ്ങളുടെ കൈവശം ഒരു ചെറിയ ബാഗും അതിൽ അത്യാവശ്യതിനുള്ള മരുന്നുകൾ , ബിസ്കറ്റ് , കശുവണ്ടി , മുന്തിരി , മിഠായി , ജൂസ് പാക്കറ്റ് , ചൂടുവെള്ളതിനുള്ള ഫ്ലാസ്ക് , ടോർച്ച് ഇത്രയും സാധനങ്ങൾ ചുമന്നു കൊണ്ട് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായാൽ അവിടെ നിന്നും ഒരു സഹായിയെ കൂടെ കിട്ടും . സഹായിയുടെ ചാർജ് ഞങ്ങൾ തന്നെ കൊടുക്കണം . മൂന്നു ദിവസവും മേൽപറഞ്ഞ സഹായി ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവും . ഞങ്ങളുടെ ബാഗ്‌ പിടിക്കുന്നതിനും എവിടെയെങ്കിലും ഇരുന്നാൽ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനും മറ്റും ആണ് സഹായിയെ കൂട്ടുന്നത്‌ . അങ്ങിനെ ഒന്നാമത്തെ ദിവസം നടന്നുനടന്ന് ദറാപുക്കിൽ താൽക്കാലികമായി ഉണ്ടാക്കിയ ടെന്റിൽ ആയിരുന്നു താമസം . ലൈറ്റ് , മറ്റു പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ ടെന്ടുകളിൽ ഉണ്ടാവില്ല . ടെന്റുകളിൽ ബെഡ് , കട്ടിൽ , രജായി , എന്നിവ ഉണ്ടാവും . വെള്ളവും ഭക്ഷണവും ഷേർപ്പകൾ ശരിയാക്കി തരും . ടെന്ടിൽ ഏഴ്‌ ,എട്ട് , പത്ത് എന്ന തോതിൽ കട്ടിലുകൾ ഉണ്ടാവും . ഓരോന്നിലും ഒരാൾ വീതമാണ് കിടക്കുക .

പരിക്രമത്തിന്റെ രണ്ടാം ദിവസം ദറാപുക്കിൽ നിന്നും ഡോൽമ ചുരം കയറി ഇറങ്ങി . താമരയുടെ അഞ്ച് ഇതളുകൾ പോലെ തോന്നിക്കുന്ന ഗൗരികുണ്ട് തടാകം ദർശിച്ച് സുത്തർ പുക്കിൽ എത്തി . സരയു നദി തീരത്ത് ടെന്റിൽ തന്നെയായിരുന്നു താമസം .

പരിക്രമത്തിന്റെ മൂന്നാമത്തെ ദിവസം 52 കി. മീറ്റർ ദൂരം പൂർത്തീകരിച്ച് ഡർച്ചൻ ക്യാമ്പിൽ എത്തിച്ചേർന്നു . ഡർച്ചൻ ക്യാമ്പിൽ നിന്നും മറ്റുള്ള തീർത്ഥാടകരോടൊപ്പം പൗർണമി ദിവസം മാനസസരോവർ തീരത്ത് എത്തിച്ചേർന്നു . മാനസസരോവറിൽ പല തരത്തിലും കളറിലും ഉള്ള കല്ലുകൾ കാണാം . ഞങ്ങൾ എടുക്കുവാൻ തുനിഞ്ഞപ്പോൾ എടുക്കരുതേ എന്ന് ആരോ പറയുന്നതു പോലെ തോന്നി . അതുകേട്ട പാതി ഞങ്ങൾ കല്ലുകൾ ഒന്നും തന്നെ എടുത്തില്ല . തീർത്ഥം എടുക്കാത്തവർ തീർത്ഥം എടുത്തു . എന്നാൽ അതിശക്തമായ തണുപ്പ് അനുഭവപ്പെട്ടതു കാരണം ഞങ്ങൾക്ക് അന്നു തന്നെ പര്യാംഗിലേക്കു മടങ്ങേണ്ടി വന്നു . പിന്നീട് സാഗ , ന്യാലം , കാഠ്മണ്ഢു, എന്നീ സ്ഥലങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ക്യാമ്പുകൾ . കാഠ്മണ്ഢുവിൽ  നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും ഡൽഹിയിൽ നിന്ന് തൃശ്ശൂരിലേക്ക്  ട്രെയിനിലും യാത്ര തിരിച്ചു . 20 ദിവസം പൂർത്തീകരിച്ച് യാതൊരുവിധത്തിലുള്ള കഷ്ടപ്പാടും ബുദ്ധിമുട്ടും തടസങ്ങളും ഇല്ലാതെ തന്നെ ഞങ്ങളുടെ വീട്ടിൽ എത്തിച്ചേരുവാൻ സർവേശ്വരന്റെ കടാക്ഷം കൊണ്ടു മാത്രം സാധിച്ചു .

പരിക്രമം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞങ്ങൾക്ക് ഒരു രണ്ടാം ജന്മം കിട്ടിയ പ്രതീതിയായിരുന്നു . ജീവിതത്തിനു തന്നെ വളരെയധികം മാറ്റങ്ങൾ വന്നപോലെ . യാത്ര തുടങ്ങി തിരിച്ചു വരുന്നതുവരെയ്ക്കും ഞങ്ങളുടെ മനസ്സിൽ യാതൊരുവിധ ചിന്തകളും ഉണ്ടായിരുന്നില്ല . യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ ആപത്തുകളോ കൂടാതെ കൈലാസയാത്ര പൂർത്തീകരിച്ച് തിരിച്ച് വരണം , അതിന്  മഹാദേവൻ തന്നെ തുണയായിരിക്കണം എന്ന ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങിയത് . ഞങ്ങൾ രണ്ടു പേരും 41 ദിവസം നോമ്പ് എടുത്തിട്ടാണ് കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്‌ .

കൈലാസയാത്ര കഴിഞ്ഞു വന്നതിനു ശേഷവും ധാരാളം തീർത്ഥയാത്രകൾ പോയിവരുന്നതിനുള്ള അവസരങ്ങൾ ഉണ്ടാവുകയും ഇപ്പോഴും പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു . ഇതു ഞങ്ങളുടെ അനുഭവം മാത്രമാണ് .

എന്ന് ,

K.G.NAIR & LAKSHMI .G.NAIR
K.G. NIVAS
AMALA NAGAR, THRISSUR 
PH: 9446085307 ,  0487-2305307